sections
MORE

ഈ വര്‍ഷത്ത ഐഫോണിന് ട്രിപ്പിള്‍ ക്യാമറ? ചിത്രങ്ങൾ പുറത്ത്

iphone-2019
SHARE

ഈ വര്‍ഷം ഇറങ്ങാന്‍ പോകുന്ന ഐഫോണുകള്‍ക്ക്, അല്ലെങ്കില്‍ ഏറ്റവും പ്രധാനപ്പെട്ട മോഡലിന് ട്രിപ്പിള്‍ ക്യാമറ സെറ്റ്-അപ് കണ്ടാല്‍ അദ്ഭുതപ്പെടേണ്ട. കഴിഞ്ഞ വര്‍ഷം പുറത്തുവന്ന വിലയിരുത്തലുകള്‍ പ്രകാരം 2020യില്‍ മാത്രമായിരിക്കും പിന്‍ ക്യാമറ സിസ്റ്റം മാറ്റാന്‍ ആപ്പിള്‍ തയാറാകുക. എന്നാല്‍ ഏറ്റവും പുതിയ അഭ്യൂഹങ്ങള്‍ പറയുന്നത് 2019ലെ ഐഫോണിന് പിന്നില്‍ മൂന്നു ക്യാമറ സെറ്റ്-അപ് പ്രതീക്ഷിക്കാമെന്നാണ്.

ഈ വര്‍ഷത്തെ ഫോണുകള്‍ ഇവിറ്റി (Engineering Validation Test (EVT) ഘട്ടത്തിലാണിപ്പോള്‍ ഉള്ളത്. ഡിസൈനിലും ഫീച്ചറുകളിലും ഇനിയും സാരമായ മാറ്റം വരുത്തിയേക്കാം. പക്ഷേ, മൂന്നു ക്യാമറ സിസ്റ്റം ഈ വര്‍ഷം തന്നെ അവതരിപ്പിക്കാന്‍ ആപ്പിള്‍ ശ്രമിക്കുന്നുണ്ടെന്നാണ് പുതിയ അവകാശവാദങ്ങള്‍ പറയുന്നത്. വിശ്വസനീയമെന്നു കരുതുന്ന ഓണ്‍ലീക്ക്‌സ് (OnLeaks) ആണ് ട്വിറ്ററില്‍ ഈ അഭ്യൂഹവും ചിത്രവും പങ്കുവച്ചിരിക്കുന്നത്.

പിന്‍ ക്യാമറകള്‍ തള്ളിപ്പുറത്തേക്കു നില്‍ക്കുന്ന രീതിയിലാണ് പിടിപ്പിച്ചിരിക്കുന്നത്. ഈ ഡിസൈന്‍ പലര്‍ക്കും ഇഷ്ടപ്പെട്ടിട്ടില്ലെന്ന് ട്വിറ്റര്‍ പോസ്റ്റിനു കിട്ടിയിരിക്കുന്ന മറുപടി കണ്ടാല്‍ മനസ്സിലാകുമെന്നും ഓണ്‍ലീക്‌സ് പറയുന്നു. ക്യാമറ ഉള്‍പ്പെടുന്ന പ്രദേശം വളരെയധികം വലുതായിരിക്കുന്നുവെന്നും കാണാം. എന്നാല്‍ ഈ ഡിസൈനിന് മാറ്റം വരാം.

നേരത്തെ ബ്ലൂംബര്‍ഗ് ഈ വര്‍ഷത്തെ ഐഫോണില്‍ സോണിയുടെ 3D ക്യാമറ കൊണ്ടുവന്നേക്കുമെന്നും റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഈ വര്‍ഷം മൂന്ന് ഐഫോണ്‍ മോഡലുകളാണ് പ്രതീക്ഷിക്കുന്നത്. ഇവയില്‍ ഏതെല്ലാം മോഡലുകളലാണ് പുതിയ ക്യാമറ പരീക്ഷിക്കുക എന്നതിനെപ്പറ്റിയും അറിയില്ല. കഴിഞ്ഞ വര്‍ഷം ട്രിപ്പിള്‍ ക്യാമറ സെറ്റ്-അപ്പുമായി വന്ന വാവെയ് P20 പ്രോ 2018ലെ മികച്ച ക്യാമറയായി ഡിഎക്‌സ്ഒ മാര്‍ക്ക് തിരഞ്ഞെടുത്തിരുന്നു. എന്നാല്‍, ഈ വര്‍ഷമാദ്യം ഇറങ്ങാന്‍ പോകുന്ന വാവെയ് P30 പ്രോയ്ക്ക് നാലു ക്യാമറ സിസ്റ്റം പരീക്ഷിക്കാനൊരുങ്ങുകയാണ് കമ്പനിയെന്നും കേള്‍ക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA