sections
MORE

ചന്ദ്രന്റെ പിരമിഡിനടിയിൽ അധോലോക പാത, തലയോട്ടികൾ, വിചിത്ര വസ്തുക്കൾ...

Pyramid-of-the-Moon
SHARE

മെക്‌സിക്കോയിലെ പൗരാണിക പിരമിഡിന് അടിയിൽ രഹസ്യ പാത കണ്ടെത്തി. മെക്‌സികോയിലെ ടോള്‍ടെക് കാലത്തെ ദുരാചാരങ്ങള്‍ക്കും മറ്റും വേണ്ടിയുള്ള അധോലോക പാതയാണിതെന്നാണ് പുരാവസ്തുഗവേഷകരുടെ നിഗമനം. മെക്‌സികോ സിറ്റിയിലെ ടിയോടിയോകാന്‍ മേഖലയിലെ ചന്ദ്രന്റെ പിരമിഡ് എന്നറിയപ്പെടുന്ന ഭാത്താണ് ഈ അധോലോക പാത കണ്ടെത്തിയിരിക്കുന്നത്. 

ഈ രഹസ്യപാതയില്‍ നിന്നും രൂപമാറ്റം വരുത്തിയ തലയോട്ടികളടക്കമുള്ള വിചിത്ര വസ്തുക്കളും ലഭിച്ചിട്ടുണ്ട്. മെക്‌സികോയിലെ രണ്ടാമത്തെ വലിയ പിരമിഡാണ് ചന്ദ്രന്റെ പിരമിഡ്. സൂര്യന്റെ പിരമിഡ് എന്നറിയപ്പെടുന്നതാണ് വലുപ്പത്തില്‍ ഒന്നാമത്. 

2017 ജൂണില്‍ നടത്തിയ ചന്ദ്രന്റെ പിരമിഡില്‍ നടത്തിയ പഠനങ്ങളുടെ തുടര്‍ച്ചയിലാണ് പുതിയ കണ്ടെത്തലുകൾ ഉണ്ടായിരിക്കുന്നത്. ടോള്‍ടെക്കുകളുടെ കാലത്ത് ബിസി 100 ല്‍ സ്ഥാപിക്കപ്പെട്ട നഗരമാണ് ടിയോടിയോകാന്‍ എന്നാണ് കരുതപ്പെടുന്നത്. പിരമിഡില്‍ നിന്നും എട്ട് മീറ്റര്‍ ആഴത്തിലുള്ള ഭൂഗര്‍ഭ പാതയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഈ ഭൂഗര്‍ഭ പാതക്ക് 15 മീറ്റര്‍ വ്യാസവുമുണ്ട്.  

ചന്ദ്രന്റെ പിരമിഡിന് തെക്ക് ഭാഗത്തായാണ് ഈ പാത കണ്ടെത്തിയിരിക്കുന്നത്. കിഴക്ക് ഭാഗത്തേക്ക് കൂടി അത്തരമൊരു പാതയുണ്ടാകുമെന്നാണ് ഗവേഷകരുടെ നിഗമനം. ഇലക്ട്രിക്കല്‍ റെസിസ്റ്റിവിറ്റി ഉപയോഗിച്ച് നടത്തിയ സര്‍വേയിലാണ് ഭൂഗര്‍ഭ അറയടക്കമുള്ളവ കണ്ടെത്തിയിരിക്കുന്നത്. 

ചന്ദ്രന്റെ പിരമിഡിന്റെ നിര്‍മാണം ബിസി 100ല്‍ ആരംഭിച്ചുവെന്നാണ് കരുതുന്നത്. പലഘട്ടങ്ങളിലായി നടന്ന നിര്‍മാണം എഡി 450 വരെ നീണ്ടു. ഈ പിരമിഡിന്റെ ഏറ്റവും മുകളിലെ ഭാഗത്തു നിന്ന് മനുഷ്യ ബലിയും മൃഗബലിയും നടന്നിരുന്നു. ചുറ്റുമായുള്ള പന്ത്രണ്ടോളം ചെറു പിരമിഡുകള്‍ പരമാവധി പേര്‍ക്ക് ഈ ബലികള്‍ കാണുന്നതിന് വേണ്ടി നിര്‍മിച്ചവയായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA