sections
MORE

പുതിയ നിധി തേടി യുഎഇ, അതിവേഗം, ബഹുദൂരം; പ്രതീക്ഷയോടെ പ്രവാസികൾ

dubai-airport
SHARE

കേരളത്തെ ഇന്നത്തെ നിലയിൽഎത്തിച്ചത്  ഒരുപരിധി വരെ ഗൾഫ് പണം തന്നെയാണ്. എണ്ണ സമ്പത്ത് ഗൾഫ് രാജ്യങ്ങളെ അത്യുന്നതങ്ങളിൽ എത്തിച്ചു. എന്നാൽ മറ്റുരാജ്യങ്ങൾ സാങ്കേതിക, ശാസ്ത്ര മേഖലകളിൽ കുതിപ്പ് നടത്തിയപ്പോൾ ഗൾഫ് രാജ്യങ്ങൾ അത്തരം മേഖലകൾ മറന്നു. എന്നാൽ നിലവിലെ സാഹചര്യങ്ങൾ മറികടക്കാൻ ഏറെ വൈകിയാണെങ്കിലും ഗൾഫ് രാജ്യങ്ങളെല്ലാം സാങ്കേതിക മേഖലകളിൽ സജീവമായി കഴിഞ്ഞു. യുഎഇ, സൗദിഅറേബ്യ രാജ്യങ്ങളെല്ലാം എണ്ണവില ഇടിവിനെ മറികടക്കാൻ യുദ്ധകാലടിസ്ഥാനത്തിൽ ടെക്നോളജി നടപ്പിലാക്കുകയാണ്.

എണ്ണയില്‍നിന്നുള്ള വരുമാനത്തെ ആശ്രയിക്കാതെയുള്ള ഒരു സമ്പദ് വ്യവസ്ഥ അതാണ് ഇപ്പോൾ യുഎഇയുടെ ലക്ഷ്യം. ദിവസങ്ങൾ മുൻപ് യുഎഇ വിക്ഷേപിച്ച ഖലീഫ സാറ്റ് ഇതിന്റെ തുടക്കം മാത്രമാണ്. ഖലീഫ സാറ്റ് ഉപഗ്രഹം ജപ്പാനിലെ തനെഗഷിമ ബഹിരാകാശ കേന്ദ്രത്തിൽനിന്ന് കുതിച്ചപ്പോൾ വലിയൊരു മാറ്റത്തിന്റെ തുടക്കമായിരുന്നു അത്. 100 ശതമാനവും തദ്ദേശീയമായി വികസിപ്പിച്ച ഉപഗ്രഹം ഭ്രമണപഥത്തിലെത്തിക്കാനായത് ചെറിയ കാര്യമില്ല. ബഹിരാകാശ രംഗത്ത് യുഎഇയുടെ ഇനിയങ്ങോട്ടുള്ള കുതിപ്പ് അതിവേഗമായിരിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. അങ്ങനെ വന്നാൽ നാളത്തെ ബഹിരാകാശ വിപണി യുഎഇ കീഴടക്കിയിരിക്കുമെന്ന് ചുരുക്കം.

യുഎഇ വിക്ഷേപിക്കുന്ന മൂന്നാമത്തെ ഉപഗ്രഹമാണ് ഖലീഫ സാറ്റ്. നേരത്തെ ദുബായ് സാറ്റ്-1, ദുബായ് സാറ്റ്-2 എന്നീ രണ്ടു ഉപഗ്രഹങ്ങൾ വിക്ഷേപിച്ചിരുന്നുവെങ്കിലും പൂർണമായി യുഎഇ ഗവേഷകർ രൂപകൽപന ചെയ്ത ഉപഗ്രഹമാണിതെന്ന പ്രത്യേകതയുണ്ട്.

Dub-mars-1

കാലാവസ്ഥാ നിരീക്ഷണം, അടിസ്ഥാന സൗകര്യ വികസനം, നഗരാസൂത്രണം, സമുദ്ര പഠനം തുടങ്ങിയ മേഖലകളിൽ വിലപ്പെട്ട വിവരങ്ങളും അതിസൂക്ഷ്മ ചിത്രങ്ങളും ഖലീഫ സാറ്റ് ഉപഗ്രഹം തൽസമയം ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട്. 2013ൽ ഷെയ്ഖ് മുഹമ്മദ് പ്രഖ്യാപിച്ച ഖലീഫാ സാറ്റ് ഉപഗ്രഹം 70 സ്വദേശി യുവ എൻജിനീയർമാർ അഞ്ചു വർഷമെടുത്താണ് പൂർത്തിയാക്കിയത്. 330 കിലോ ഭാരവും രണ്ടു മീറ്റർ ഉയരവും 1.5 മീറ്റർ ചുറ്റളവുമുള്ള ഉപഗ്രഹം എച്ച്2എ റോക്കറ്റിലാണ് വിക്ഷേപിച്ചത്.

സ്മാർട് എയർപോർട്ടുകൾ

യുഎഇയിലെ മിക്ക എയർപോർട്ടുകളും ലോകത്തിലെ തന്നെ ഏറ്റവും മികച്ചതാണ്. അത്യാധുനിക സംവിധാനങ്ങളിൽ പ്രവർത്തിക്കുന്ന ദുബായ് എയർപോർട്ട് യുഎഇയുടെ അഭിമാനമാണ്. എമിഗ്രേഷൻ നടപടികൾ നിരീക്ഷിക്കാൻ പ്രത്യേക സ്മാർട് കൺട്രോൾ കേന്ദ്രങ്ങൾ വരെ തുറന്നു കഴിഞ്ഞു. ദുബായ് എയർപോർട്ടിലെ യാത്രക്കാരുടെ  സഞ്ചാര പാതകൾ എമിഗ്രേഷൻ നടപടി ക്രമങ്ങൾ, പാസ്പോർട്ട് കൗണ്ടറുകളിലെ ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളും ഈ കേന്ദ്രത്തിൽ നിന്ന് നിരീക്ഷിക്കാനാവും. മാത്രവുമല്ല യാത്രക്കാരുടെ നടപടികൾ സുഗമമാക്കുന്നതിനുള്ള ആവശ്യമായ നിർദേശങ്ങൾ ഇവിടെ നിന്ന് നിരീക്ഷിച്ചു. വേഗത്തിൽ ഉദ്യോഗസ്ഥർക്ക് സന്ദേശം കൈമാറാനും നടപടികൾ സ്വീകരിക്കാനും ഈ കേന്ദ്രം സഹായിക്കും. അത്യാധുനിക ക്യാമറാ സംവിധാനങ്ങളുമടക്കം ഏറ്റവും മികച്ച സംവിധാനങ്ങളോടുകൂടിയാണ് ഈ സ്മാർട്ട് റൂം പ്രവർത്തിക്കുന്നത്.

എമിഗ്രേഷൻ നടപടികൾക്ക് സ്മാർട്ട് ടണൽ

എമിഗ്രേഷൻ യാത്ര നടപടികൾ കൂടുതൽ സുഗമമാക്കി ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ  സ്മാർട്ട്  ടണൽ യാത്രക്കാർക്ക് തുറന്നു കൊടുത്തു. യാത്രാ രേഖകളോ മനുഷ്യ സഹായമോ ഇല്ലാതെ തന്നെ എമിഗ്രേഷൻ –യാത്രാ നടപടികൾ പൂർത്തിയാക്കാൻ അനുവദിക്കുന്ന അതിനൂതന സ്മാർട്ട് സംവിധാനമാണിത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമിത ബുദ്ധി) പ്രകാരം പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ യാത്രാ സംവിധാനമായ ടണൽ,  ടെർമിനൽ മൂന്നിലെ ഫാസ്റ്റ്  ബിസിനസ് ക്ലാസ് യാത്രക്കാരുടെ  ഡിപ്പാർച്ചർ ഭാഗത്താണ് തുറന്നിരിക്കുന്നത്. 

dubai-airport

ഹൈടെക്ക് തെരുവുകൾ 

അതിവഗേ വികസനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി തെരുവും നഗരങ്ങളും ടെക്നോളജി കരുത്തിൽ കെട്ടിപ്പടുക്കുകയാണ് യുഎഇ. ലോകത്തെ മുൻനിര ടെക്ക് കമ്പനികളെല്ലാം ഇവിടെക്ക് സ്വാഗതം ചെയ്യുകയാണ്. പല ഗള്‍ഫ് രാജ്യങ്ങള്‍ക്കും ചിന്തിക്കാന്‍പോലുമാകാത്ത ഈ ലക്ഷ്യത്തിലേക്ക് അതിവേഗം മുന്നേറുകയാണ് യുഎഇ. എമിറേറ്റ്സ് സയന്‍സ് ആന്‍ഡ് ടെക്നോളജി ഇന്നവേഷന്‍പോളിസിയാണ് എണ്ണയിതര സമ്പദ് വ്യവസ്ഥയെന്ന യുഎഇയുടെ ലക്ഷ്യത്തിന് ഊടും പാവും നല്‍കുന്നത്. ഇവർ മുന്നോട്ടുവയ്ക്കുന്ന പദ്ധികൾ തന്നെയാണ് യുഎഇ കാത്തിരിക്കുന്ന അടുത്ത വലിയ ‘നിധി’യും.

മാറുന്ന കാലഘട്ടത്തിന്‍റെ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട് എണ്ണ ഇതര സമ്പദ് വ്യവസ്ഥ എന്ന ലക്ഷ്യത്തിലേക്ക് ഉറച്ച ചുവടുകളുമായി നടക്കുകയാണ് യുഎഇ. എണ്ണയിതര വരുമാനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള എമിറേറ്റ് സയന്‍സ് ആന്‍ഡ് ടെക്നോളജി ഇന്നവേഷന്‍പോളിസി സജീവമായി മുന്നോട്ടുപോകുകയാണ്. വിദ്യാഭ്യാസം ആരോഗ്യം ഊര്‍ജം ഗതാഗതം ജലം ബഹിരാകാശം തുടങ്ങി വിവിധ മേഖലകളില്‍നൂറു ദേശീയ സംരഭങ്ങളാണ് പുതിയ നയം വിഭാവനം ചെയ്യുന്നത്. 

dubai-street-view

പരിമിതമായ എണ്ണ സ്രോതസുകളെ ആശ്രയിക്കുന്നതിനു പകരം ശാസ്ത്രം, സങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയുള്ള നൂതനാശയങ്ങള്‍ എന്നിവയിലൂടെ വന്‍കുതിച്ചു ചാട്ടത്തിനാണ് യുഎഇ ഭരണകർത്താക്കളും സർക്കാരിത സ്ഥാപനങ്ങളും പ്രോൽസാഹനം നൽകുന്നത്. വിവരാധിഷ്ഠിത സമ്പദ് വ്യവസ്ഥയാണ് പുതിയ നയത്തിലൂടെ യുഎഇ മുന്നില്‍കാണുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA