sections
MORE

വാട്സാപ്പിന്റെ കാര്യവും തീരുമാനമായി; മെസഞ്ചറുമായി ബന്ധിപ്പിക്കും

whatsapp-message-
SHARE

ഓൺലൈൻ ലോകത്ത് ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന സ്മാർട് ഫോൺ മെസേജിങ് ആപ്ലിക്കേഷനാണ് വാട്സാപ്. എന്നാൽ വാട്സാപ്പിന്റെ സുരക്ഷയെ, സ്വകാര്യതയെ ബാധിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഫെയ്സ്ബുക്കിന് കീഴിലുള്ള വാട്സാപ് മാറ്റു മെസേജിങ് സേവനങ്ങളുമായും ബന്ധിപ്പിക്കുമെന്നാണ് അറിയുന്നത്.

അതായത് ഫെയ്സ്ബുക് മെസേജുകൾ ഇനി വാട്സാപ്പിലേക്കും ഇൻസ്റ്റാഗ്രാമിലേക്കും മെസേജ് അയക്കാൻ സാധിക്കും. തിരിച്ച് വാട്സാപ് മെസേജുകൾ മെസഞ്ചറിലേക്കും അയക്കാൻ സാധിക്കും. ഇതോടെ വാട്സാപ്പിന്റെ എൻഡ് ടു എൻഡ് സുരക്ഷയൊക്കെ നഷ്ടപ്പെട്ടേക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.

ഫെയ്സ്ബുക് മേധാവി മാർക്ക് സക്കർബർഗ് ഇതിന്റെ ജോലികൾ തുടങ്ങിയെന്നാണ് അറിയാൻ കഴിഞ്ഞത്. വലിയ വാണിജ്യ സാധ്യത മുന്നിൽകണ്ടാണ് ഈ നീക്കമെന്നും ആരോപണമുണ്ട്. വാട്സാപ്പിനൊപ്പം മെസഞ്ചറിന്റെയും ഇൻസാറ്റാഗ്രാമിന്റെയും ഉപയോഗം കൂട്ടാൻ ഇതുവഴി സാധിക്കും.

ഫെയ്സ്ബുക്കിന്റെ കീഴിലുള്ള മൂന്നു മെസേജിങ് സേവനങ്ങൾ ഒന്നിപ്പിച്ചു പ്രവർത്തിക്കും. മൂന്നു ആപ്പുകളിൽ നിന്നും അങ്ങോട്ടും ഇങ്ങോട്ടും മെസേജുകൾ കൈമാറാൻ സാധിക്കും. ന്യൂയോർക്ക് ടൈംസാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ മൂന്നു ആപ്പുകളും മൂന്നായി തന്നെ തുടരും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
FROM ONMANORAMA