ഇതാ, പിന്നെ ഞെട്ടിച്ചെന്ന് പറയല്ലേ!

Vaikom_lake_beach-new3
SHARE

പാടം, കായൽ, കനാൽ..വൈക്കം  സൗന്ദര്യചേരുവകൾ വില്ലേജ് ടൂറിസം പദ്ധതി ഇതിന് മെച്ചമായ ഇടമില്ല. പാടശേഖരവും കായലും കനാലും ചേരുന്നതാണ് വൈക്കത്തിന്റെ സൗന്ദര്യ ചേരുവകൾ.

  

പാത്രനിർമാണം,കക്ക നീറ്റൽ ചെത്ത്, വലവീശൽ..ഓട്ടുപാത്ര നിർമാണം, മൺപാത്ര നിർമാണം, കക്ക നീറ്റൽ, കയർപിരിക്കൽ, നെയ്ത്ത്, കള്ള് ചെത്ത്, തെങ്ങു കയറ്റം, മീൻ വലവീശൽ എന്നിവയാണ് വിദേശികളെ ആകർഷിക്കുന്നത്. കുമരകം  വില്ലേജ് ടൂറിസം പദ്ധതിയുടെ വൻ വിജയമാണ് സർക്കാരിനെ ഇൗ വൈക്കത്തിന്റെ സൗന്ദര്യം കൂടി ടൂറിസം പരിചയപ്പെടുത്താൻ ധൈര്യം നൽകിയത്. കഴിഞ്ഞ വർഷം കുമരകത്തെ വില്ലേജ് ടൂറിസം സംഘങ്ങൾക്ക് കിട്ടിയത് ഒരു കോടി പത്ത് ലക്ഷം രൂപയാണ്. കരിക്ക് വിൽപന, വാഴക്കുല , തേങ്ങ. വാഴയില വരെ വിറ്റതിന്റെ കണക്കാണിത്. തിരുവാതിര കളിക്ക് വേണ്ടി മാത്രം നാലു സംഘങ്ങൾ കുമരകത്തുണ്ട്. അഞ്ച് ലക്ഷത്തോളം രൂപ ഓരോ ഗ്രൂപ്പിനും വീതം ലഭിച്ചു. 

ഉൽസവങ്ങൾ 380; വിളവെടുപ്പു മുതൽ തീയാട്ടു വരെ

kottayam-Vaikom-lake-beachവിദേശികൾക്കു താൽപര്യം കാർഷിക ആചാരങ്ങളും ഗ്രാമങ്ങളിലെ ഉൽസവങ്ങളുമാണ്. വൈക്കം മേഖലയിൽ മാത്രം 380 ഉൽസവങ്ങൾ നടക്കുന്നുണ്ട്. ഇതിൽ കാർഷിക വിളവെടുപ്പും തീയാട്ടും വരെ ഉൾപ്പെടുന്ന കാഴ്ചകളുടെ ശൃംഖല.

 കൊച്ചിയിൽ നിന്ന് ടൂറിസം ഇടനാഴികൊച്ചിയിൽ വലിയ സഞ്ചാരകപ്പലുകളിലും പ്രത്യേക വിമാനങ്ങളിലും വിദേശത്തു നിന്നും മിക്കവാറും ടൂർ സംഘങ്ങൾ എത്തുന്നു. ഇവർക്ക് നഗരകാഴ്ച കഴിഞ്ഞാൽ പിന്നെ ഗ്രാമകാഴ്ചകളാണ് വേണ്ടത്. താമസിക്കാനുള്ള സൗകര്യമില്ലാത്തതുകൊണ്ടാണ് ഒരു പകൽ കൊണ്ട് വൈക്കം യാത്ര അവസാനിപ്പിക്കേണ്ടിവരുന്നത്. നമ്മുടെ ഗ്രാമങ്ങളെ ഇങ്ങനെ നിലനിർത്തിയാൽ മാത്രം മതി വിദേശടൂറിസ്റ്റുകൾ ഒഴുകിയെത്തുമെന്ന് ഉത്തരവാദിത്വടൂറിസം സംസ്ഥാന കോ ഓർഡിനേറ്റർ കെ. രൂപേഷ് കുമാർ പറയുന്നു. 

കാർഷിക ഉൽപന്നങ്ങൾ വിദേശികൾക്ക് നൽകാം

കണ്ണൂരും കാസർകോടുമായി 20,000 അംഗങ്ങളുള്ള തേജസ്വിനിയെന്ന കർഷകരുടെ സംഘവുമായി ചേർന്ന് വൈക്കത്ത് പുതിയ കൃഷിരീതികളും അവ ഇവിടെ വിദേശികൾക്ക് വിൽക്കുന്നതിനും നടപടിയായി വരുന്നുവെന്നും രൂപേഷ് പറയുന്നു.

ജൈവകൃഷി പഞ്ചായത്ത്; ആയുർവേദഗ്രാമം പദ്ധതി

ഉദയനാപുരം ഗ്രാമപഞ്ചായത്ത് ഇനി ആയുർഗ്രാമം. പഞ്ചായത്ത് നടപ്പാക്കുന്ന ആയുർഗ്രാമം പദ്ധതിയാണ് ശ്രദ്ധേയമാകുന്നത്. പഞ്ചായത്തിലെ മുഴുവൻ വീടുകളിലും കറിവേപ്പ്, കുരുമുളക്, കാന്താരി, ആര്യവേപ്പ്, ഔഷധ സസ്യങ്ങൾ എന്നിവ വച്ചു പിടിപ്പിക്കുന്നതാണ് പദ്ധതി. ജില്ലയിലെ മികച്ച മൂന്നാമത്തെ ജൈവകൃഷി പഞ്ചായത്തായി ഉദയനാപുരം പഞ്ചായത്ത് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

അവാർഡു തുക ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്ത് പരിധിയിലെ മുഴുവൻ വീടുകളിലും സൗജന്യമായാണ് തൈകൾ നൽകുന്നത്. ഇതെല്ലാം ചേരുമ്പോൾ ടൂറിസ്റ്റുകളുടെ കണ്ണിന് കണിയാകും വൈക്കവും പരിസരവും. ശാന്തിയും സമാധാനവും ആശിക്കുന്ന ടൂറിസ്റ്റുകൾ വൈക്കം സ്പർശിക്കാതെ പോകില്ല; പോകാനില്ലാത്ത ഘട്ടം വരും. വരികയാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM TOURISM
SHOW MORE
FROM ONMANORAMA