'ബാസ് റോക്ക്' എന്ന 'അദ്ഭുത ദ്വീപ്'

172278062
SHARE

പക്ഷി സംരക്ഷണത്തിന്റെ പെരുമയിൽ പ്രസിദ്ധമാണ് സ്‌കോട്ട്ലൻഡിലെ ഫെര്‍ത്ത് ഫോര്‍ത്ത് അഴിമുഖത്തിനു സമീപമുള്ള ബാസ് റോക്ക് ദ്വീപ്. ഏഴേക്കർ വിസ്‌തീർണവും 351 അടി ഉയരവും ഉണ്ട് ഇൗ ചെറു ദ്വീപിന്. ഗാന്നറ്റ് എന്ന മീന്‍ റാഞ്ചിപ്പക്ഷിയുടെ ഏറ്റവും വലിയ വാസസ്ഥലം എന്ന പെരുമയും ബാസ് റോക്കിന് സ്വന്തമാണ്. കരയിൽ നിന്ന് നോക്കുമ്പോൾ മഞ്ഞുമല പോലെ തോന്നിപ്പിക്കുന്ന പാറ ആരെയും ആകർഷിക്കും. സ്കോട്ട്ലൻഡിന്റ കിഴക്ക് നോർത്ത് ബെറിക്  തീരപ്രദേശത്തിന്റ വടക്കു കിഴക്കു ഭാഗത്തായി 5 കിലോമീറ്റർ ഉള്ളിലേക്കും തീരത്തു നിന്ന് 2 കിലോമീറ്റർ ദൂരത്തിൽ ലൈറ്റ് ഹൗസോടു കൂടിയ 'അദ്ഭുത ദ്വീപ് ബാസ് റോക്ക്. ബോട്ടിൽചുറ്റി കാഴ്ചകൾ ആസ്വദിക്കാം. ദ്വീപിലേക്ക് കടക്കാനുള്ള അനുവാദമില്ല. ബോട്ട് യാത്രകൾക്കും നിയന്ത്രണം ഉണ്ട്.

ഇവിടെ എന്താ ഇത്ര വലിയ പ്രത്യേകത എന്നല്ലേ?

507629110

ലോകത്തിലെ ഏറ്റവും വലിയ പക്ഷികളുടെ കോളനി ആണിവിടം. ഗാന്നറ്റ് എന്നറിയപ്പെടുന്ന കടൽ പക്ഷികളുടെ കോളനി. ഒന്നര ലക്ഷത്തോളം ഗാന്നറ്റ് പക്ഷികളുടെ വാസസ്ഥലം. പാറയുടെ മുകളിൽ കൂട്ടുകൂടിയുള്ള പക്ഷികളുടെ കാഴ്ച ആരെയും വിസ്മയിപ്പിക്കും. അതുകൊണ്ടുതന്നെ അദ്ഭുത ദ്വീപായി തോന്നും. ബ്രിട്ടനിൽ കാണപ്പെടുന്ന കടല്‍പക്ഷികളിൽ ഏറ്റവും വലുതും, ആറ് അടിയോളം നീളവുമുള്ള (wing span) ഈ പക്ഷികൾ  പറക്കാനുള്ള വേഗത്തിന്റ കാര്യത്തിൽ ഒട്ടും പിന്നിലല്ല. 60 മൈൽ സ്പീഡിൽ പറക്കാൻ അവയ്ക്ക് സാധിക്കും.

471444519

വർഷത്തിന്റെ മുക്കാൽ ഭാഗവും ഇവർ ഈ ദ്വീപിൽ തന്നെയാണ് വാസം. ചൂടുകാലത്ത് തെക്കന്‍ പ്രദേശങ്ങളിലേക്ക് ഗാന്നറ്റുകള്‍ സഞ്ചാരത്തിനു പോകും. പശ്ചിമ ആഫ്രിക്ക വരെ ചിലപ്പോള്‍ യാത്ര നീളും. ദിവസങ്ങള്‍ക്കകം ദ്വീപിലേക്കു മടങ്ങിയെത്തുകയും ചെയ്യും. ഗാന്നറ്റുകള്‍ ഒരുമിക്കുന്നതോടെ ബാസ് റോക്ക് പൂർണമായും വെളുത്ത നിറമാകും. ബാസ് റോക്കിന്റെ താഴത്തെ തട്ടിലും ചുറ്റുമുള്ള മറ്റു ചെറു ദ്വീപുകളിലുമായി മറ്റനേകം കടൽ പക്ഷികളെയും നീർനായകളേയും (seal) കാണാം. ഈ പക്ഷികളുടെ ശബ്ദവും കടലിന്റെ ഇരമ്പലും ചേർന്ന് പ്രത്യേക അനുഭൂതിയാണ്. 

ബാസ് റോക്ക്

172918609

ഭൂമിശാസ്ത്രപരവും ചരിത്രപരവുമായി സ്കോട്ട്ലൻഡിന്റിന്റെ വളരെ അടുത്ത് കിടക്കുന്ന പ്രദേശം കൂടിയാണ് ഇൗ ദ്വീപ്. 320 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പ് അഗ്നിപര്‍വത സ്‌ഫോടന ഫലമായുണ്ടായ ലാവ ഉറഞ്ഞാണ് ബാസ് റോക്ക് രൂപപ്പെട്ടതെന്നു കരുതപ്പെടുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS CORNER
SHOW MORE
FROM ONMANORAMA