കോഴിക്കോടിന്റെ രുചി വിശേഷങ്ങളുമായി നടി പാർവ്വതി

Parvathy
SHARE

 പാർവതിയുടെ ഖൽബിലെ രുചിമുഖമാണ് കോഴിക്കോട്. ഇവിടെ എത്തിയാൽ പാർവതി തനി കോഴിക്കോട്ടുകാരിയാകും. അച്ചടി ഭാഷ മടക്കി വച്ച് സൊയമ്പൻ വർത്തമാനം തുടങ്ങും. ദേശീയ ചലച്ചിത്ര അവാർ‌ഡ് നിർണയത്തിൽ പ്രത്യേക പരാമർശം നേടിയ പാർവതി കടവ് റിസോർട്ടിലിരുന്ന് കോഴിക്കോടിനെക്കുറിച്ചു സംസാരിക്കുകയായിരുന്നു. ‘കുട്ടിക്കാലത്തെ ഓർ‍മകളാണ് കോഴിക്കോടുമായി ബന്ധപ്പെട്ട് ഓടിയെത്തുന്നത്. 

കൊച്ചിയിലും തിരുവനന്തപുരത്തുമായാണു വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അതിനാൽ ‘അവിയൽ’ വർത്തമാനമായി പോയേക്കാം. പക്ഷേ കോഴിക്കോട്ടെത്തിയാൽ തനി കോഴിക്കോടൻ വർത്തമാനം തന്നെ വരും. അമ്മ സ്നേഹം ചാലിച്ചു വിളമ്പുന്ന ചോറ്, സാമ്പാർ, ചെറുപയർ കറി, പുട്ട്, ചായ അങ്ങനെ നീളുന്നതാണ് എന്റെ രുചിയോർമകൾ. ‍ 

 വീട്ടിലെ രുചി വിട്ട് നാട്ടിലെ രുചി? 

പാരഗൺ ഹോട്ടലിനു സമീപത്തെ മിൽക് സർബത്ത് കടയിലെ മിൽക് സർബത്ത്. ഓർക്കുമ്പോൾ തന്നെ നാവിൽ രുചിയുടെ തിരയോട്ടമായിരിക്കും. കോഴിക്കോടൻ ചിപ്സും ബനാന ഹൽവയും രുചിയുടെ ഉൽസവമാണു പകരുന്നത്. പല നാട്ടിൽ നിന്നും ഇതൊക്കെ രുചിച്ചു നോക്കിയിട്ടുണ്ടെങ്കിലും ഇവിടത്തേതിന്റെ രുചി എങ്ങുനിന്നും കിട്ടിയിട്ടില്ല.  

 കോഴിക്കോടൻ കാഴ്ചകൾ? 

വീട്ടിലേക്കുള്ള യാത്രകൾ പച്ചപ്പ് നിറഞ്ഞതായിരുന്നു. കുട്ടിക്കാലത്തെ വയൽക്കാഴ്ചകൾ തന്നെയായിരുന്നു ഏറ്റവും ആകർഷകമായ കോഴിക്കോടൻ‍ കാഴ്ച. പുഴയും വയലും നിറഞ്ഞ ഓർ‍മകളാണ് കോഴിക്കോട്. പിന്നീട് മിഠായിത്തെരുവ്. ഈ തെരുവിൽ കാണുന്നവരൊക്കെ ഓരോ കഥാപാത്രങ്ങളാണെന്നു തോന്നിയിട്ടുണ്ട്. ഇത് കോഴിക്കോടിന്റെ മാത്രമായ പ്രത്യേകതയാണ്.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
FROM ONMANORAMA