വരുന്നു ലോകയാത്ര ഫെസ്റ്റ്; ഭാഗ്യശാലിക്ക് സൗജന്യ വിദേശ യാത്ര

Santamonica
SHARE

യാത്ര ചെയ്യാനും കാഴ്ചകൾ ആസ്വദിക്കാനും ഇഷ്ടപ്പെടാത്തവരായി ആരുമില്ല. യാത്രയ്ക്കായി മാത്രം ജീവിക്കുന്ന സഞ്ചാരികളും ഉണ്ട്. യാത്രാപ്രേമികൾക്കായി ഇതാ ഒരു സുവർണാവസരം. സഞ്ചാരിക്കൊരു വഴികാട്ടിയായി സാന്റാ മോണിക്ക ഹോളിഡേയ്‌സ് മലയാള മനോരമയുമായി സഹകരിച്ചു ലോകയാത്ര ഫെസ്റ്റ് സംഘടിപ്പിക്കുന്നു. വിദേശയാത്രകൾ എല്ലാവർക്കും പ്രിയമാണ്. യാത്രയ്ക്കുള്ള ഭീമമായ തുകയാണ് പലരെയും യാത്രയിൽനിന്നു പിന്നോട്ടു വലിക്കുന്നത്. ലോകയാത്ര ഫെസ്റ്റിൽ പങ്കെടുത്താൽ കീശ കാലിയാക്കാതെ വിദേശയാത്രയും ഇന്ത്യക്കകത്തും പുറത്തുമുള്ള യാത്രകൾ പ്ലാൻ ചെയ്യാം. മികച്ച ബജറ്റ് പാക്കേജുകൾ തിരഞ്ഞെടുക്കാനുള്ള അവസരവുമുണ്ട്.

eiffel-tower

യാത്ര ചെയ്യാം

ഏഴു ഭൂഖണ്ഡങ്ങളിലായി യുകെ, യൂറോപ്പ്, യുസ്എ, കാനഡ, ഓസ്ട്രേലിയ, ന്യൂസീലൻഡ്, സൗത്ത് അമേരിക്ക, അന്റാർട്ടിക്ക, ദക്ഷിണാഫ്രിക്ക, മൗറീഷ്യസ്, ചൈന, ഹോങ്കോങ്ങ്, മക്കാവു, ജപ്പാൻ, കൊറിയ, സിംഗപ്പൂർ, യുഎഇ, തായ്‌ലൻഡ്, ബാലി, ഫിലിപ്പീൻസ്, ഭൂട്ടാൻ, നേപ്പാൾ ഉൾപ്പടെ അൻപതോളം രാജ്യങ്ങളിലേക്ക് കൂട്ടമായോ അല്ലാതെയോ യാത്രപോകാൻ ആഗ്രഹിക്കുന്നവർക്കായുള്ള ബജറ്റ് പാക്കേജുകളാണ് ഫെസ്റ്റിന്റെ മുഖ്യാകർഷണം. 19,000 രൂപ മുതൽ 6 ലക്ഷം രൂപ വരെയുള്ള പാക്കേജുകളുണ്ട്.

switzerland-trip2
സ്വിറ്റ്സർലൻഡ്

പ്രകൃതിസൗന്ദര്യം ആസ്വദിക്കാനുള്ള യാത്രകൾ മാത്രമല്ല, സാഹസിക യാത്രകൾ ഇഷ്‍ടപ്പെടുന്നവർക്കായി ക്രുഗർ നാഷനൽ പാർക്ക്, കേപ്പ് ടൗൺ, ടേബിൾ മൗണ്ടൻ, കാങ്കോ കേവ്സ് ഉൾപ്പെടെയുള്ള സമ്പൂർണ പാക്കേജുകളും ലഭ്യമാണ്. ലോകാദ്ഭുതങ്ങളായ പിസയിലെ ചരിഞ്ഞ ഗോപുരം, ഈഫൽ ടവർ, കൊളോസിയം, കൂടാതെ ഭൂപ്രകൃതിയാൽ അനുഗൃഹീതമായ സ്വീഡനും ഫിൻലാൻഡും ഉൾപ്പെടുന്ന സ്കാൻഡിനേവിൻ യാത്രകൾ, യൂറോപ്പിന്റ വസന്തകാലകാഴ്ചകളായ ടൂലിപ് ഗാർഡൻ, ബ്ലാക്ക് ഫോറസ്റ്റ്, ആൽപ്സ് പർവതനിരകൾ, ചരിത്രമുറങ്ങുന്ന റോം, ഫ്ലോറൻസ്, പാരിസ് എന്നിവയും പാക്കേജുകളിലുണ്ട്. ദ്വീപുകളുടെ അദ്ഭുതകാഴ്ചകളുമായി ബാലിയും മൗറീഷ്യസും സംസ്കാരവും ചരിത്രവും കഥ പറയുന്ന മറ്റു യാത്രകളും ഉൾപ്പെടെ എന്തും ലോകയാത്ര ഫെസ്റ്റിന്റെ പാക്കേജുകളിൽ നിന്നു നേടാനവസരമുണ്ട്.

Aerial-view-of-Cape-Town
കേപ് ടൗൺ

ലോക തീർഥാടന പാക്കേജുകൾ

ലോക തീർഥാടന പാക്കേജുകൾ ഫെസ്റ്റിന്റെ മറ്റൊരു ആകർഷണീയതയാണ്. യേശുനാഥന്റെ രക്ഷാകര ജീവചരിത്ര സ്മരണ ജ്വലിക്കുന്ന ജോർദാനിലെ നെബോ പർവതം, കുരിശിന്റെ 14 വഴികൾ, യേശുവിന്റെ കല്ലറ, കാൽവരി ഗെത്സെമനെ തോട്ടം, യേശു ഉയർത്തെഴുന്നേറ്റ സ്ഥലം, മോശയെ സംസ്കരിച്ച സ്ഥലം, നസ്രത്തിൽ ഗബ്രിയേൽ മാലാഖ പ്രത്യക്ഷപ്പെട്ട മംഗള വാർത്ത സ്ഥലം, ഔസഫ് പിതാവിന്റെ പണിശാല, മാതാവിന്റെ കിണർ, കാനായിലെ വെള്ളം വീഞ്ഞാക്കിയ കല്യാണ വീട്, താബോർ മല, ഗിരിപ്രഭാഷണ മല, അപ്പം വർധിപ്പിച്ച സ്ഥലം, ഗലീലി കടൽ, ജോർദാൻ നദി, ചാവുകടൽ എന്നിവ ഈ വിശുദ്ധ നാട് പാക്കേജിൽ ചിലതു മാത്രം.

tanah-lot-rock
ബാലി

കൂടാതെ യൂറോപ്പ് തീർഥാടന യാത്രയിൽ ഇറ്റലിയിലെ റോം, വത്തിക്കാൻ, സിസ്റ്റിൻ ചാപ്പൽ, പാദുവ, അസീസി, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, നോട്ടർഡാം  കത്തീഡ്രൽ, ചരിത്ര പ്രസിദ്ധമായ ലൂർദ് ദേവാലയം, സ്പെയിനിലെ അവൈലയിലെ വിശുദ്ധ അമ്മത്രേസിയയുടെ കബറിടം, ഫാത്തിമ എന്നിവ ഉൾപ്പെടുന്ന സമ്പൂർണ യൂറോപ്പ് തീർഥാടന പാക്കേജും ആഭ്യന്തര ടൂർ പാക്കേജുകളും ലഭ്യമാണ്.

rope-way-alps-10
റോപ് വേ ആൽപ്സ്

ഭാഗ്യശാലിക്ക് സൗജന്യവിദേശ യാത്ര

ഫെബ്രുവരി 2 ന് കണ്ണൂർ ഹോട്ടൽ ബ്രോഡ് ബീനിലും 3ന് പാലക്കാട് ഹോട്ടൽ ഇന്ദ്രപ്രസ്ഥയിലും 9ന് പത്തനംതിട്ട ഹോട്ടൽ ഹിൽപാർക്കിലും വച്ച് നടക്കുന്നു.

thailand.jpg9
തായ്‍‍ലന്‍ഡ്

ഫെസ്റ്റിൽ പങ്കെടുത്ത് 5000 രൂപ നൽകി സ്പോട് ബുക്കിങ് ചെയ്യുന്നവരിൽനിന്നു നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഭാഗ്യശാലിക്ക് സൗജന്യവിദേശ യാത്രയും ഒരുക്കിയിട്ടുണ്ട്. ടൂർ ഫെസ്റ്റിലൂടെ അമേരിക്കൻ ടൂർ ബുക്ക് ചെയ്യുന്നവർക്കു പ്രകൃതി വിസ്മയമായ ഗ്രാന്റ് കാന്യൻ യാത്ര ഓഫറായി ലഭിക്കും. സ്പോട് ബുക്കിങ് ചെയ്യുന്നവർക്ക് സൗജന്യമായി പാസ്പോർട്ട് സേവനവും പ്രീമീയം ടൂറുകൾക്കുള്ള വീസാസേവനവും ട്രാവൽ കിറ്റുകളും ലഭിക്കും. യാത്രയുടെ തുടക്കം മുതൽ അവസാനിക്കുന്നതു വരെ മലയാളി ടൂർ ലീഡർമാരുടെ സേവനവും പാക്കേജുകളുടെ സവിശേഷതയാണ്. കൂടുതൽ വിവരങ്ങൾക്കും റജിസ്‌ട്രേഷനും ബന്ധപ്പെടാം മൊബൈൽ: +91 9061305999, +91 9188040289.

www.santamonicafly.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
FROM ONMANORAMA