ഭാവനയും റിമയും ഇന്ദ്രജിത്തുമൊക്കെ ആടിത്തിമിർത്ത പട്ടായയിലെ ആ സ്ഥലമിതാണ്

6happy-husband
SHARE

ടെയ്ക്ക് ഇറ്റ് ഈസി ടെയ്ക്ക് ഇറ്റ് ഈസി ... ഹാപ്പി ഹസ്ബൻഡ്‌സിലെ ഈ പാട്ട് ആരും മറക്കില്ല. കാരണം സിനിമയിലെ കൺഫ്യൂഷനുകളെല്ലാം ഒന്നിച്ചു ഒരു പാട്ടിൽ ഒത്തു വരുമ്പോൾ രസകരമായ ഒരു ഫോർ കോഴ്സ് ഡിന്നർ കഴിക്കുന്നത് പോലെയാണ്. മാത്രമല്ല ജയറാം, ഭാവന, ഇന്ദ്രജിത്, ജയസൂര്യ, സംവൃത, റീമ, തുടങ്ങിയ വലിയ താരനിരയും ഈ പാട്ടിലുടനീളമുണ്ട്. പ്രേക്ഷകരെ ചിരിപ്പിച്ച ഈ പാട്ടിന്റ ലൊക്കേഷൻ പലരും ശ്രദ്ധിച്ചിട്ടുണ്ടാവണം.

7happy-husband

ചെറിയ കുടിലുകൾ പോലെയുള്ള വീടുകൾ അതിനിടയിൽ ഒഴുകുന്ന ജലം, അതിനു മുകളിൽ സഞ്ചരിക്കാനുള്ള വള്ളങ്ങൾ, ജനനിബിഡമായ അന്തരീക്ഷം. സംഭവം ഒരു ഷോപ്പിങ് മാൾ തന്നെയാണ്. ബാങ്കോക്കിലെ ഫ്‌ളോട്ടിങ് മാർക്കറ്റ്.

pattaya-floting4

ബാങ്കോക്ക് എന്ന പേര് കേൾക്കുമ്പോൾ മനസ്സിൽ വരുന്ന പല ഇടങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായി 'ഒഴുകുന്ന മാർക്കറ്റിൽ' വച്ചാണ് ഹാപ്പി ഹസ്ബൻഡ്‌സ് എന്ന സിനിമയിലെ "ടെക്ക് ഇറ്റ് ഈസി." എന്ന ഗാനം മുഴുവനായി ചിത്രീകരിച്ചത്. ഫ്‌ളോട്ടിങ് മാർക്കറ്റിനെ കുറിച്ച് ഹാപ്പി ഹസ്ബൻഡ്‌സിന്റ സംവിധായകൻ സജി സുരേന്ദ്രൻ:

8happy-husband

"ബാങ്കോക്കിൽ വച്ചാണ് ഹാപ്പി ഹസ്ബൻഡ്‌സ് " ന്റെ ചില ഭാഗങ്ങൾ ചിത്രീകരിക്കാൻ തീരുമാനിച്ചത്. അതിൽ പ്രധാനം അതിലെ എല്ലാ കഥപാത്രങ്ങളും ഒന്നിച്ചു അണിനിരക്കുന്ന "ടെയ്ക്ക് ഇറ്റ് ഈസി.. എന്നു തുടങ്ങുന്ന പാട്ടു രംഗമാണ്. ഷൂട്ടിങ് ലൊക്കേഷനിൽ ആർട്ടിസ്റ്റുകൾ എത്തുന്നതിനു മുൻപ് ഞങ്ങൾ കുറച്ചു പേര് ലൊക്കേഷനിൽ എത്തിയിരുന്നു. ഷൂട്ടിങ്ങിനായുള്ള മിക്ക സജ്ജീകരണങ്ങളും റെഡിയായി. പാട്ടു ചിത്രീകരിക്കാനുള്ള സ്ഥലം കണ്ടെത്താനായില്ല.

4happy-husband

ബാങ്കോക്കിലെ പല ഇടങ്ങളിലും അലഞ്ഞിട്ടും മനസ്സിൽ ആ പാട്ടിനായി വിചാരിച്ച ലൊക്കേഷൻ ശരിയായില്ല. ഒടുവിൽ കിട്ടിയതാകട്ടെ എന്ന് വച്ച് ഒരെണ്ണം തിരഞ്ഞെടുക്കാൻ തുടങ്ങുമ്പോഴാണ് അവിടെയുള്ള ഒരു സുഹൃത്ത് പട്ടായ ഫ്‌ളോട്ടിങ് മാർക്കറ്റിൽ കൂടി ഒന്നു പോയി നോക്കാം എന്ന് പറഞ്ഞത്. അവിടെ ചെന്നപ്പോൾ മനസ്സിൽ കണ്ട അതേയിടം.

5happy-husband

മറ്റൊന്നും ആലോചിച്ചില്ല, ഇതുതന്നെ ഞങ്ങളുടെ ലൊക്കേഷൻ എന്നുറപ്പിച്ചു. ഒരു കണ്‍ഫ്യൂഷൻ പാട്ടാണത്. ഭർത്താക്കന്മാർ പരസ്പരം ഭാര്യമാരിൽ നിന്നും ഒളിച്ചും മറച്ചും നടത്തുന്ന ചില നാടകങ്ങൾ, അത് കൃത്യമായി അവിടെ ഞങ്ങൾക്ക് ചെയ്യാനാകും എന്നുറപ്പായി. മനസ്സിൽ ആഗ്രഹിച്ച പോലെ തന്നെ ആ പാട്ടിനോളം ആ സ്ഥലവും ശ്രദ്ധിക്കപ്പെട്ടു.

1happy-husband

ബാങ്കോക്കിൽ നിരവധി ഫ്‌ളോട്ടിങ് മാർക്കറ്റുകളുണ്ട്. വെള്ളത്തിനുമുകളിൽ ഒഴുകുന്ന വീടുകൾ പോലെയുള്ള സ്ഥലങ്ങൾ കച്ചവട കേന്ദ്രങ്ങളാണ്. പ്രശസ്തമായ പട്ടായ ഫ്‌ളോട്ടിങ് മാർക്കറ്റ് ആണ് ലൊക്കേഷൻ ആയി തിരഞ്ഞെടുത്തത്. ബാങ്കോക്കിലെ പൗരാണിക പ്രാധാന്യമുള്ള സവിശേഷ വസ്തുക്കൾ മുതൽ ചൈനീസ് സാധനങ്ങൾ വരെ ഇവിടെ ലഭിക്കും.

pattaya-food3

മികച്ച കച്ചവട കേന്ദ്രം. ഒരിക്കലും ബാങ്കോക്കിൽ വന്നാൽ മിസ് ചെയ്യാൻ പറ്റാത്ത ഒരിടമായി ഈ ഫ്‌ളോട്ടിങ് മാർക്കറ്റ് മാറിയിരിക്കുന്നു. അവിടെ ലഭിക്കാത്തതായി ഒന്നുമില്ല. ഒരു കടയിൽ നിന്നും അടുത്ത കടയിലേയ്ക്ക് പോകുന്നത് വള്ളത്തിൽ തുഴഞ്ഞാണ്. വള്ളത്തിൽ തന്നെ ഗ്രാമങ്ങളിൽ നിന്നും കൊണ്ട് വരുന്ന ഉൽപ്പന്നങ്ങളും വിൽപനയ്ക്ക് ഉണ്ടാകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA