Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകത്തിലെ കുഞ്ഞൻ രാജ്യങ്ങൾ

623373018

ഔദ്യോഗികമായ കണക്കനുസരിച്ച് ലോകത്ത് 195 രാജ്യങ്ങളാണ് നിലവിലുള്ളത്. വലുപ്പത്തിൽ ഏഴാം സ്ഥാനവും ജനസംഖ്യയിൽ രണ്ടാം സ്ഥാനവുമുള്ള നമ്മുടെ രാജ്യത്തിലെ ഒരു ഗ്രാമത്തിന്റെയത്രയും മാത്രം വലുപ്പമുള്ള നിരവധി രാജ്യങ്ങളുണ്ടന്ന് കേൾക്കുമ്പോൾ ആശ്ചര്യം തോന്നുണ്ടാകുമല്ലേ? ആ കുഞ്ഞൻ രാജ്യങ്ങൾ ഏതൊക്കെയാണെന്നും അവ ലോകത്തിന്റെ ഏതു ഭാഗത്തായാണ് സ്ഥിതി ചെയ്യുന്നതെന്നും അറിയേണ്ടേ?

പലാവു 

623373018

ഇരുപത്തിരണ്ടായിരത്തോളം ജനങ്ങൾ അധിവസിക്കുന്ന ഈ രാജ്യം ലോകത്തിലേറ്റവും പ്രായം കുറഞ്ഞ രാഷ്ട്രങ്ങളിലൊന്നാണ്. പസിഫിക് സമുദ്രത്തിന്റെ പടിഞ്ഞാറു ഭാഗത്തായാണ് പലാവു സ്ഥിതി ചെയ്യുന്നത്. 340 ദ്വീപുകളുടെ ഒരു കൂട്ടമാണ് ഈ ചെറുരാജ്യം. മൂവായിരം വർഷങ്ങൾക്കു മുൻപ്, ഫിലിപ്പൈൻസിൽ നിന്നും കുടിയേറിയവരാണ് ഇവിടുത്തെ താമസക്കാർ. വംശനാശ ഭീഷണി നേരിടുന്ന 130 സ്രാവുകൾ അധിവസിക്കുന്നുണ്ടിവിടെ. ഈ സമുദ്രത്തിലെ ഒരു പ്രധാന തടാകമാണ് ജെല്ലിഫിഷ് തടാകം. നിരവധി സുവർണ ജെല്ലിഫിഷുകളെയും ഇവിടെ കാണാവുന്നതാണ്. 

നിയുവെ 

136230274

ന്യൂസിലൻഡിന്റെ വടക്കുകിഴക്കൻ ഭാഗത്തു സ്ഥിതി ചെയ്യുന്ന, രണ്ടായിരത്തിൽ താഴെ ജനങ്ങൾ  മാത്രം അധിവസിക്കുന്ന ഒരു രാജ്യമാണ് നിയുവെ. വിനോദസഞ്ചാരം അധികം പ്രോത്സാഹിപ്പിക്കാത്ത ഈ രാജ്യത്തെ ന്യൂസിലൻഡിന്റെ അസോസിയേറ്റഡ് രാജ്യമായാണ് കണക്കാക്കുന്നത്. വിസ്തൃതിയും  ജനസംഖ്യയും കണക്കിലെടുത്താൽ ലോകത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളുടെ പട്ടികയിൽ പ്രഥമസ്ഥാനമുള്ള രാജ്യങ്ങളിലൊന്നാണ് നിയുവെ.

സെയ്ന്റ് കിറ്റ്സും നെവിസും

ഫെഡറേഷൻ ഓഫ് സെയ്ന്റ് ക്രിസ്റ്റഫർ ആൻഡ് നെവിസ് എന്നാണ് ഔദോഗികമായി ഈ രാജ്യം അറിയപ്പെടുന്നത്. വെസ്റ്റ് ഇൻഡീസ് ദ്വീപ് സമൂഹത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപ് രാഷ്ട്രമാണിത്. സെയ്ന്റ് കിറ്റ്സ്, നെവിസ് എന്ന ഇരുദ്വീപുകൾ ചേർന്നാണ് ഈ രാഷ്ട്രം രൂപീകരിക്കപ്പെട്ടിരിക്കുന്നത്.  ഈ രണ്ടു ദ്വീപുകളിലും കൂടി അമ്പത്തയ്യായിരം ജനങ്ങൾ അധിവസിക്കുന്നുണ്ട്. 261 ചതുരശ്രകിലോമീറ്ററാണ്  രാജ്യത്തിൻറെ വിസ്തൃതി. 

ടുവാലു  

പതിനൊന്നായിരത്തോളം  ജനങ്ങൾ മാത്രം താമസിക്കുന്ന ചെറുദ്വീപുകളുടെ കൂട്ടമായ രാജ്യമാണ് ടുവാലു. പസിഫിക് മഹാസമുദ്രത്തിലാണ് ഈ രാജ്യത്തിൻറെ സ്ഥാനം. ഈ രാജ്യത്തിലെ അമ്പതു ശതമാനത്തോളം ജനങ്ങളും താമസിക്കുന്നത് ഫുണാഫുറ്റി എന്ന തലസ്ഥാന നഗരിയിലാണ്. .tv എന്ന ഡൊമെയ്ൻ നെയിം ആണ് ഈ രാജ്യത്തിൻറെ പ്രധാന വരുമാന സ്രോതസ്സ്. രാജ്യത്തിൻറെ ബഡ്‌ജറ്റിലേക്കു ദശലക്ഷങ്ങളാണ് ഈ ഡൊമെയ്ൻ നെയിം സംഭാവന ചെയ്യുന്നത്. 26 ചതുരശ്ര കിലോമീറ്റർ മാത്രമാണ് ഈ കുഞ്ഞൻ രാജ്യത്തിൻറെ വലുപ്പം. 

നൗറു 

ചെറുരാജ്യങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനമുള്ള രാജ്യമെന്ന് നൗറു. പസിഫിക്കിന്റെ മധ്യഭാഗത്തായാണ് നൗറു സ്ഥിതി ചെയ്യുന്നത്. ഔദ്യോഗികമായി ഒരു തലസ്‌ഥാനമോ പൊതുഗതാഗത സൗകര്യങ്ങളോ ഈ നാട്ടിലില്ല. ആകെ 25 കിലോമീറ്റർ മാത്രമാണ് ഈ രാജ്യത്ത് റോഡുകളുള്ളത്. സ്വകാര്യ വാഹനങ്ങൾ മാത്രമേ നിരത്തിൽ കാണുവാൻ കഴിയുകയുള്ളു. പതിമൂവായിരം ജനങ്ങൾ താമസിക്കുന്ന ഈ ചെറുരാജ്യത്തിന്റെ വിസ്തീർണ്ണം 21 ചതുരശ്ര കിലോമീറ്റർ മാത്രമാണ്. 

ദി പ്രിൻസിപ്പാലിറ്റി ഓഫ് സെബോർഗ

320 ജനങ്ങൾ മാത്രം താമസിക്കുന്ന, കുഞ്ഞൻ രാജ്യമാണിത്. 14 ചതുരശ്ര കിലോമീറ്റർ മാത്രമാണ് രാജ്യത്തിൻറെ വലുപ്പം.  ഇംപീരിയ എന്ന രാജ്യത്തിൻറെ വടക്കുപടിഞ്ഞാറൻ ഭാഗത്താണ് ഈ കുഞ്ഞുരാജ്യത്തിന്റെ സ്ഥാനം. മാർസെല്ലോ എന്ന രാജാവാണ് രാഷ്ട്രത്തിന്റെ ഭരണാധികാരി. ചെറു രാജ്യമെന്നു  കരുതി നിസാരവൽക്കരിക്കണ്ടേ.  മൂന്നുപേരടങ്ങുന്ന ഒരു സേന- പ്രതിരോധ മന്ത്രിയും രണ്ട് അതിർത്തി കാവൽക്കാരും സ്വന്തമായുള്ള രാജ്യം കൂടിയാണിത്. 

ദി റിപ്പബ്ലിക്ക് ഓഫ് മോളോസിയ 

യു എസ് എ യുടെ അധീനതയിലുള്ള ഒരു രാജ്യമാണിത്. വെറും 34 പേര് മാത്രമാണ് ഇവിടുത്തെ  ജനസംഖ്യ. 1962 ൽ കെവിൻ ബോ എന്ന വ്യക്തിയാണ് ഈ രാജ്യം സ്ഥാപിച്ചത്. ദി റിപ്പബ്ലിക്ക് ഓഫ് മോളോസിയയെ  സംബന്ധിച്ച ഏറ്റവും കൗതുകകരമായ വസ്തുത,ഈ കുഞ്ഞൻ രാജ്യത്തിന് സ്വന്തമായി ദേശീയ ഗാനവും ദേശീയ ചിഹ്നവും എല്ലാമുണ്ടെന്നത് തന്നെയാണ്. 

വത്തിക്കാൻ സിറ്റി

110 ഏക്കർ വിസ്തൃതിയുള്ള ഈ രാജ്യത്തിൻറെ ജനസംഖ്യ വെറും 1000 മാത്രമാണ്. ജനസംഖ്യയിലും വിസ്തൃതിയിലും ഏറ്റവും ചെറിയ രാജ്യമെന്നറിയപ്പെടുന്നത്  വത്തിക്കാൻ സിറ്റിയാണ്. 300 മീറ്റർ മാത്രം നീളമുള്ള ഏറ്റവും ചെറിയ റെയിൽവേ ശൃംഖല ഈ രാജ്യത്തിന് സ്വന്തമായുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.