sections
MORE

അഭിഷേകിന് അമ്മയെക്കാൾ പേടി ഭാര്യയെ; ശ്വേതയുടെ കമന്റിന് ജൂനിയർ ബച്ചന്റെ മറുപടി

abhishek-bachchan-Shweta-karan-25
SHARE

ഉറ്റ സുഹൃത്ത് അവതരിപ്പിക്കുന്ന ചാറ്റ്ഷോയിൽ അതിഥികളായെത്തിയപ്പോഴാണ് ബച്ചൻ കുടുംബത്തിലെ സഹോദരങ്ങൾ പരസ്പരം കൊണ്ടും കൊടുത്തും ചില കുസൃതികൾ കാട്ടിയത്. ബോളിവുഡ് സംവിധായകനും നിർമാതാവും താരവുമായ കരൺജോഹർ അവതരിപ്പിക്കുന്ന കോഫി വിത് കരൺ എന്ന ചാറ്റ് ഷോയിൽ എത്തിയ അഭിഷേക് ബച്ചനും ശ്വേതാബച്ചനും പങ്കുവയ്ക്കുന്ന രസകരമായ തമാശകളുൾപ്പെടുത്തിയ പ്രമോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാണ്.

റാപ്പിഡ് ഫയർ റൗണ്ടിൽ അഭിഷേകിനോട് ചോദിക്കുന്ന ഒരു ചോദ്യത്തിന് ശ്വേത മറുപടി പറയുന്നതോടെയാണ് വാക്പോര് മുറുകുന്നത്. അഭിഷേകിന് ഭാര്യയെയാണോ അമ്മയെയാണോ പേടി എന്ന് കരൺ ചോദിക്കുന്നു. അമ്മയെന്ന് അഭിഷേക് പറയുമ്പോൾ, അല്ല ഭാര്യയെയാണ് കൂടുതൽ പേടിയെന്ന് ശ്വേത ഉറക്കെ വിളിച്ചു പറയുന്നു.

ശ്വേതയുടെ പരിഹാസത്തിന്, ഇത് എന്റെ റാപിഡ് ഫയർ ആണ്, നീ അവിടെ മിണ്ടാതിരിക്കൂവെന്ന് അഭിഷേക് മറുപടി നൽകുന്നു. അഭിഷേകിന്റെ ഏതു സ്വഭാവമാണ് സഹിക്കാൻ പറ്റാത്തത് എന്നായിരുന്നു കരൺ ശ്വേതയോട് ചോദിച്ചത്. അവന്റെ സെൻസ് ഓഫ് ഹ്യൂമർ എന്ന് ഒട്ടും മടിക്കാതെ ശ്വേത മറുപടി പറഞ്ഞു. ശ്വേതയുടെ മറുപടി കേട്ട് പൊട്ടിച്ചിരിക്കുന്ന കരണിനെ പരിഹസിച്ചുകൊണ്ട് ഗോഷ്ഠി കാട്ടുന്ന അഭിഷേകിനെ കാണിച്ചുകൊണ്ടാണ് പ്രമോ വിഡിയോ അവസാനിക്കുന്നത്.

കുട്ടിക്കാലം മുതലുള്ള ഉറ്റസുഹൃത്തുക്കൾ ഒരേവേദിയിൽ ഒരുമിച്ചെത്തിയതിന്റെ ആഘോഷം കലക്കിയിട്ടുണ്ടെന്നും അവർ തമ്മിലുള്ള കെമിസ്ട്രി നന്നായിട്ടുണ്ടെന്നും പറഞ്ഞുകൊണ്ടാണ് ആരാധകർ വിഡിയോ ഷെയർ ചെയ്യുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN FAMILY CORNER
SHOW MORE
FROM ONMANORAMA