sections
MORE

49 കാരിക്ക് ബ്ലാങ്കറ്റിനോട് പ്രണയം; വിവാഹം ഉടൻ, അതിഥികൾക്കുമുണ്ട് ഡ്രസ് കോഡ്

pascale-sellick-66
SHARE

വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ തന്റെ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിഞ്ഞതിന്റെ ആഹ്ലാദം പങ്കുവച്ചതോടെയാണ് യുകെ സ്വദേശിയായ മധ്യവയസ്ക സമൂഹമാധ്യമങ്ങളിൽ ചർച്ചയായത്. പാസ്കെയിൽ സെല്ലിക്ക് എന്ന സ്ത്രീ തന്റെ ജീവിത പങ്കാളിയായി തിരഞ്ഞെടുത്തത് ബ്ലാങ്കറ്റിനെയാണ്.

ജീവനില്ലാത്ത വസ്തുവിനോടുള്ള അവരുടെ പ്രണയത്തെ അസംബന്ധമെന്ന് പുറംലോകം വിശേഷിപ്പിക്കുമ്പോഴും നാലുപേരുടെ മുന്നിൽവച്ചു തന്നെ വിവാഹിതയാകാനാണ് പാസ്കെയ്‌ലിനു താൽപര്യം. അടുത്ത മാസം തന്നെ വിവാഹമുണ്ടാകും. ബ്രൈഡൽ ഗൗണിനു പകരം നിശാവസ്ത്രമായിരിക്കും താൻ അണിയുകയെന്നും ചടങ്ങിൽ അതിഥികൾക്കും പ്രത്യേകം ഡ്രസ്സ്കോഡുണ്ടായിരിക്കുമെന്നും കൂടുതൽ തണുപ്പ് തോന്നുന്നവർക്ക് കൈയിൽ ഹോട്ട് വാട്ടർ ബോട്ടിൽസ് കരുതാവുന്നതാണെന്നും പാസ്‌കെയ്ൽ പറയുന്നു. വിവാഹത്തെക്കുറിച്ച് പാസ്കെയിൽ മനസ്സു തുറക്കുന്നതിങ്ങനെ :-

''എന്റെ ബ്ലാങ്കറ്റുമായുള്ളത് വളരെ ശക്തമായ, അടുപ്പമുള്ള, ദൈർഘ്യമുള്ള ബന്ധമാണ്. ഇതുവരെ വേറെയാരോടും ഇത്തരത്തിലുള്ള ഒരടുപ്പം തോന്നിയിട്ടില്ല. സ്നേഹത്തോടെ ആലിംഗനം ചെയ്യാനെന്നതുപോലെ എനിക്കുവേണ്ടി അതെല്ലായിപ്പോഴും അവിടെത്തന്നെയുണ്ട്. ബ്ലാങ്കറ്റിനെ അത്രയേറെ സ്നേഹിക്കുന്നതുകൊണ്ടാണ് എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാന്യമുള്ള നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ ഞാനെല്ലാവരെയും ക്ഷണിക്കുന്നത്. എന്നെ ഏറ്റവും കംഫർട്ടബിളാക്കി മാറ്റുന്ന ഒരു സൗഹൃദമാണിത്. പാട്ടും,മേളവും, പൊട്ടിച്ചിരികളും, വിനോദപരിപാടികവുമെല്ലാമായി ആഘോഷമയമായിരിക്കും വിവാഹച്ചടങ്ങുകൾ''.

ഫെബ്രുവരി 10 ന് റൂജ്മോണ്ട് ഗാർഡൻസിലായിരിക്കും വിവാഹച്ചടങ്ങുകൾ നടക്കുക. തുടർന്ന് ഗ്ലോറിയസ് ആർട്ട് ഹൗസിൽ വിവാഹസൽകാരവും നടക്കും. ഇതാദ്യമായല്ല ഒരു വ്യക്തി ജീവനില്ലാത്ത ഒരു വസ്തുവിനെ വിവാഹം കഴിക്കുന്നത്. 1979ൽ ഒരു യുവതി ബെർലിൻ മതിലിനെ വിവാഹം ചെയ്തിരുന്നു. 2016ൽ ലോസേഞ്ചൽസിൽ നിന്നൊരു ഫിലിംമേക്കർ ഫോണിനെ വിവാഹം ചെയ്തിരുന്നു. 2018ൽ ടോക്യോയിലെ ഒരു പുരുഷൻ വിവാഹം ചെയ്തത് ഹോളോഗ്രാമിനെയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN FAMILY CORNER
SHOW MORE
FROM ONMANORAMA