sections
MORE

ഗീതാ ഗോപിനാഥ് ഐഎംഎഫിന്റെ മുഖ്യ സാമ്പത്തിക വിദഗ്ധ

gita-gopinath
SHARE

അരനൂറ്റാണ്ടിന്റെ ചരിത്രത്തിലാദ്യമായി ഉദാരവല്‍ക്കരണത്തില്‍നിന്നു രാജ്യങ്ങള്‍ പിന്തിരിയുന്നതിന്റെ സൂചനകള്‍ പ്രകടമായിക്കൊണ്ടിരിക്കെ, രാജ്യാന്തര നാണയ നിധിയുടെ (ഐഎംഎഫ്) ഉപദേഷ്ടാവ് സ്ഥാനത്ത് ഒരു വനിത. ചരിത്രത്തിലാദ്യമായി ഐഎംഎഫിനെ നയിക്കാന്‍ എത്തുന്നതാകട്ടെ മലയാളിയായ കണ്ണൂർ സ്വദേശി ഗീത ഗോപിനാഥ്.

കേരളത്തില്‍ ഇടതുസര്‍ക്കാര്‍ അധികാരമേറ്റെടുക്കുകയും പിണറായി വിജയന്‍ മുഖ്യമന്ത്രിയാകുകയും ചെയ്തതോടെയാണ് മലയാളികള്‍ ഗീതയെക്കുറിച്ച് കേള്‍ക്കുന്നത്. മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവിന്റെ സ്ഥാനമായിരുന്നു ഗീതയ്ക്ക്. ഇപ്പോഴിതാ ലോകമെങ്ങുമുള്ള മുഴുവന്‍ മലയാളികളുടെയും അഭിമാനമുയര്‍ത്തിക്കൊണ്ട് ഉന്നതപദവിയില്‍ ഗീത എത്തിയിരിക്കുന്നു.

പ്രധാനപ്പെട്ട നയസമീപനങ്ങളിലും നയം മാറ്റങ്ങളിലും ഐഎംഎഫിന് ശരിയായ ദിശ കാണിച്ചുകൊടുത്ത് നയം രൂപീകരിക്കുന്നതാകും ഗീതയുടെ ചുമതല -ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ്. ലോകത്തെ വ്യാപാരം നിയന്ത്രിക്കുന്ന കുത്തകമ്പനികള്‍പോലും ലാഭത്തില്‍ ഇടിവു നേരിട്ടുകൊണ്ടിരിക്കുന്ന നിര്‍ണായകമായ ലോകസാഹചര്യത്തിലാണ് വെല്ലുവിളികളേറെയുള്ള പുതിയ പദവി ഗീതയെ തേടിയെത്തിയിരിക്കുന്നത്. പുതിയ ചുമതലയില്‍ കഴിഞ്ഞയാഴ്ച തന്നെ ഗീത ജോലി തുടങ്ങുകയും ചെയ്തുകഴിഞ്ഞു. അമേരിക്കയിലെ ഹര്‍വാര്‍ഡ് സര്‍വകലാശാല പ്രഫസറാണ് 47 വയസ്സുകാരിയായ ഗീത.

അക്കാദമിക് രംഗത്ത് കൈവരിച്ച ഒന്നാംതരം ട്രാക്ക് റെക്കോര്‍ഡാണ് ഗീതയ്ക്ക് തുണയായത്. ഒപ്പം രാജ്യാന്തര വിഷയങ്ങളിലുള്ള പ്രാവീണ്യവും അനുഭവസമ്പത്തും. ഐഎംഎഫിന്റെ 11-ാം ചീഫ് ഇക്കണോമിസ്റ്റ് പദയിലിെത്തുന്ന ഗീത നിയമനത്തെ തനിക്കു ലഭിച്ച വിലമതിക്കാനാവാത്ത നേട്ടമായി വിശേഷിപ്പിക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ ലോകത്തിനു ബൗദ്ധിക നേതൃത്വം കൊടുക്കുകയാണ് ഐഎംഎഫില്‍ നിക്ഷിപ്തമായ കടമ. ഉദാരവല്‍ക്കരണത്തിന്റെ പിന്‍മടക്കത്തിനൊപ്പം ഡോളറിന്റെ കയറ്റിറക്കങ്ങളും ലോകത്തിനു മുന്നില്‍ ഉയര്‍ത്തുന്നതു വലിയ വെല്ലുവിളി. അതുകൊണ്ടുതന്നെ മുമ്പൊരിക്കലുമില്ലത്ത രീതിയില്‍ പ്രതിസന്ധികളെ നേരിടുമ്പോള്‍ ഐഎംഎഫിന്റെ പങ്കും വര്‍ധിക്കുകയാണ്; ഒപ്പം ലോകത്തിന്റെ നേതൃനിരയിലെ മലയാളി സ്വാധീനവും.

മനസ്സിനും കുടുംബത്തിനും ഇണങ്ങിയ പങ്കാളികൾ, ജീവിത വിജയത്തിന്റെ ഏറ്റവും പ്രധാന ഘടകങ്ങളിലൊന്ന് ഇതാണെന്ന് എല്ലാവർക്കുമറിയാം. പക്ഷേ, എങ്ങനെ കണ്ടെത്തുമെന്ന് ആശയക്കുഴപ്പം, ആരെ വിശ്വസിക്കുമെന്ന് ആശങ്ക. അവിടെയാണ് ലോകത്തെ ഏറ്റവും മികച്ച വൈവാഹിക വെബ്സൈറ്റായ മലയാള മനോരമ എംഫോർ മാരി നിങ്ങളുടെ കൈ പിടിക്കുന്നത്. നിങ്ങളുടെ സംശയങ്ങളും ആശങ്കകളും ഞങ്ങളുടെ പ്രതിനിധികളുമായി നേരിട്ട് പങ്കുവയ്ക്കാൻ എം ഫോർമാരി ദുബായിൽ അവസരം ഒരുക്കുന്നു. മനോരമ മെഗാ എക്സിബിഷൻ 2019 എന്ന ഈ പരിപാടിയുടെ കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
FROM ONMANORAMA