sections
MORE

വീടിന്റെ ദർശനത്തിലുണ്ട് കാര്യം!

main-door
SHARE

വീടിന്റെ മുഖം എങ്ങോട്ടാണ് വേണ്ടതെന്ന് പൊതുവെ എല്ലാപേർക്കും ഒരു അങ്കലാപ്പായ സംശയമാണ്. മുന്നിലൂടെ റോഡ് ഉണ്ടെങ്കിലും ചില വീടുകൾ പിണങ്ങി പിരിഞ്ഞിരിക്കുന്നതുപോലെ പിരിഞ്ഞിരിക്കുന്നതും കാണാം. പ്രധാനമായും നാലുദിക്കുകളിലേക്കാണല്ലോ ഭവനത്തിന്റെ മുഖ്യകവാടം വരുന്നത്. മഹാദിക്കുകളായ കിഴക്ക്, വടക്ക്, പടിഞ്ഞാറ്, തെക്ക് എന്നിവയാണവ. കോൺദിക്കുകൾ ഒഴിവാക്കണം. ഭവനത്തിന്റെ പ്രധാന കവാടം ഏറ്റവും ഭംഗിയാർന്നതും പ്രസാദാത്മകവും വെളിച്ചമുള്ള ഭാഗത്തും കടന്നുവരാൻ പ്രയാസമില്ലാത്തിടത്തും ആയിരിക്കണം. ഓരോ നാളുകാർക്കും അനുയോജ്യമായ ഭവനത്തിന്റെ ദർശനം.

അശ്വതി നാളുകാർക്ക് കിഴക്കും, വടക്കും, ഭരണി, കാർത്തിക തെക്കും, രോഹിണി, മകയിരം തെക്ക് പടിഞ്ഞാറും, തിരുവാതിരക്ക് വടക്കും, പടിഞ്ഞാറും, തെക്കും, പുണർതത്തിന് വടക്ക്, കിഴക്ക് പടിഞ്ഞാറും, പൂയ്യത്തിന് വടക്ക്, കിഴക്ക്, ആയില്യത്തിന് കിഴക്ക്, മകത്തിന് തെക്ക്, കിഴക്ക്, വടക്ക്, പൂരത്തിന് തെക്കു വടക്ക്, ഉത്രത്തിന് തെക്ക്, പടിഞ്ഞാറ്, വടക്ക്, അത്തത്തിന് പടിഞ്ഞാറ്, തെക്ക്, ചിത്തിരക്ക് വടക്കും, പടിഞ്ഞാറും, തെക്കും, ചോതിക്ക് വടക്ക്, പടിഞ്ഞാറ്, വിശാഖത്തിന് വടക്ക്, കിഴക്ക്, പടിഞ്ഞാറ്, അനിഴത്തിന് കിഴക്ക്, തൃക്കേട്ടയ്ക്ക് തെക്ക്, കിഴക്ക്, മൂലത്തിന് തെക്ക്, വടക്ക്, കിഴക്ക്, പൂരാടത്തിന് തെക്ക്, പടിഞ്ഞാറ്, വടക്ക്, ഉത്രാടത്തിന് പടിഞ്ഞാറ്, വടക്ക്, തെക്ക്, തിരുവോണത്തിന് വടക്ക്, തെക്ക്, പടിഞ്ഞാറ്, അവിട്ടത്തിന് വടക്ക്, പടിഞ്ഞാറ്, തെക്ക്, ചതയത്തിന് വടക്ക്, പടിഞ്ഞാറ്, കിഴക്ക്, പൂരുരുട്ടാതിക്ക് കിഴക്ക്, പടിഞ്ഞാറ്, ഉതൃട്ടാതിക്ക് തെക്ക്, കിഴക്ക്, രേവതിക്ക് തെക്ക്, കിഴക്ക് ഇങ്ങനെ ഭവനാധിപന്റെ നാളിനനുസൃതമായി പൂമുഖവാതിലിന്റെ ദര്‍ശനം ക്രമീകരിച്ച് ഐശ്വര്യദായകമാക്കാവുന്നതാണ്.

ഭവനത്തിലെ വാതിലുകളുടെയും പടികളുടെയും എണ്ണം

ഭവനത്തിലേക്ക് കയറുന്ന പടികൾ ഇരട്ട സംഖ്യയിൽ നിൽക്കണം. 2, 4, 6 എന്നിങ്ങനെ, ലാഭം, നഷ്ടം, ലാഭം എന്നീ രീതിയിൽ ലാഭത്തിലേക്ക് കാലെടുത്ത് വയ്ക്കണം. സ്റ്റെയർകെയ്സ് പടിയായാലും ഭവനത്തിന്റെ വാതിലും ജനാലകളും ഈ രീതിയിൽ ഇരട്ടസംഖ്യകളിലായിരിക്കണം.

പ്രധാന വാതിലിന്റെ നിറങ്ങൾ?

കിഴക്കുദർശനമുള്ള ഭവനത്തിന് വാതിലിനു പച്ച, ബ്രൗൺ നിറങ്ങൾ നൽകണം. ആരോഗ്യവും തൊഴിലുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ പുരോഗതിയുണ്ടാകും. തെക്ക് ദർശനമാണെങ്കിൽ പ്രശസ്തിയുടെയും അംഗീകാരത്തിന്റെയും നിറമായ ചുമപ്പാണ് നൽകേണ്ടത്. തെക്ക് പടിഞ്ഞാറാണെങ്കിൽ വിവാഹത്തിന്റെയും സ്നേഹത്തിന്റെയും ദിക്കായതിനാൽ ഇളംമഞ്ഞ നൽകണം. പടിഞ്ഞാറ് ദർശനമായാൽ കുട്ടികളുമായി ബന്ധപ്പെട്ട ദിക്കായതിനാൽ വെള്ളയോ ഗ്രേയോ നൽകണം. വടക്കു പടിഞ്ഞാറ് ദർശനമുള്ള ഭവനങ്ങളിൽ ഒരു വ്യക്തിയുടെ സഹായ സ്ഥാനമായതിനാൽ വെള്ളയും ഗ്രേയും നൽകണം. വടക്ക് ദർശനഭവനങ്ങളിൽ തൊഴിൽഭാവമായതിനാൽ നീല നൽകണം. വടക്കുകിഴക്ക് ദർശനഭവനങ്ങളിൽ ആത്മീയ സ്ഥാനമായതിനാൽ ഇളംമഞ്ഞ നൽകണം.

( സംശയങ്ങൾക്ക് വിളിക്കാം ,കാർത്ത്യായനി ഗിരിജാദേവി കെ,  9497009188 )

Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VASTU
SHOW MORE
FROM ONMANORAMA