എന്താണീ പുതിയ െഎ 20 ?

Hyundai Elite i20
SHARE

∙ ഹ്യുണ്ടേയ് െഎ 20 നിസ്സാര കാറല്ല. മുഖ്യമായും യൂറോപ്പിനു വേണ്ടി ജർമനിയിൽ രൂപകൽപന ചെയ്തു നിർമിച്ചതാണ്. യൂറോപ്പിൽ 2008 ൽ ഇറങ്ങിയ െഎ 20 ചെറിയ പരിഷ്കാരങ്ങളോടെ 2011 ൽ ഇവിടെയും വന്നു, പിന്നെ ഇന്ത്യ കീഴടക്കി.

Hyundai i20 Elite Facelift launched at Auto Expo 2018

∙ വിജയഗാഥ: 10 കൊല്ലം കൊണ്ട് ഇറങ്ങിയത് 10 ലക്ഷത്തിലധികം കാറുകൾ. 2011 ൽ ഇന്ത്യയിൽ പുറത്തിറങ്ങി ഒരു കൊല്ലം തികയും മുമ്പ് ഒരു ലക്ഷം കാറുകൾ റോഡിലെത്തി എന്നറിയുമ്പോൾ മനസ്സിലാക്കാം ജനപ്രീതി. പ്രീമിയം ഹാച്ച് ബാക്ക് രംഗത്ത് െഎ 20 മുടിചൂടാമന്നൻ.

∙കുലീനത: രൂപകൽപനയിലെ കുലീനതയും ഉള്ളിലെ ആഡംബരവും െെഡ്രവിങ്ങിലെ ത്രസിപ്പുമാണ് െഎ 20. ഈ മികവുകളൊക്കെ ആദ്യമായി ഒരു ഹാച്ച് ബാക്കിലേക്ക് ഇറക്കിക്കൊണ്ടുവന്ന് പ്രീമിയം ഹാച്ച് എന്ന വിഭാഗമുണ്ടാക്കാൻ ഹ്യുണ്ടേയ്ക്ക് സാധിച്ചു.

hyundai-elite-i20-2
Hyundai Elite i20

∙ തലമുറ രണ്ട്: രണ്ടാം തലമുറ ഹ്യുണ്ടേയ് 2014 അവസാനത്തോടെ ഇവിടെയെത്തി വിജയ കഥയ്ക്ക് തുടർച്ചയായി. എലീറ്റ്, ആക്ടീവ് എന്നീ രണ്ടു മോഡലുകളായി റോഡുകൾ നിറ‍ഞ്ഞു. ഇപ്പോഴിതാ രൂപമാറ്റവും കാലിക പരിഷ്കാരങ്ങളുമായി വീണ്ടുമൊരങ്കത്തിന്.

∙ കോലം മാറി: ഫ്യൂയിഡിക് രൂപകൽപനാരീതിയിൽ തെല്ലും മാറ്റമില്ല. ബോൾഡ്, സ്പോർട്ടി, ട്രെൻഡി എന്നൊക്കെ ഹ്യുണ്ടേയ് വിശേഷിപ്പിക്കുന്ന അതേ രൂപം. എന്നാൽ പുതിയ ഡിെെസൻ ടച്ചുകൾ െഎ 20 യെ ഫ്രഷ് ആക്കി.

hyundai-elite-i20-3
Hyundai Elite i20

∙ പുറം മാറ്റങ്ങൾ: കാസ്കേഡ് രീതിയിലുള്ള വെട്ടിത്തിളങ്ങുന്ന ഗ്രിൽ, ഡേ െെടം ലാംപുകളുള്ള പ്രൊജക്ടർ ഹെഡ് ലാംപ്, കോർണറിങ് ലാംപ് സൗകര്യം, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ്, ഡ്യുവൽ ടോൺ നിറങ്ങൾ, പരിഷ്കരിച്ച മുൻ, പിൻ ബമ്പറുകൾ, തികച്ചും പുതിയ പിൻവശം, ടെയ്ൽ ലാംപുകൾ. ഇതെല്ലാം ചേരുമ്പോൾ െഎ 20 തികച്ചും പുതിയ കാറായി.

hyundai-elite-i20-4
Hyundai Elite i20

∙ ഉള്ളിൽ? മാറ്റങ്ങളേയുള്ളൂ. സീറ്റുകളുടെയും പ്ലാസ്റ്റിക്കുകളുടെയും നിലവാരം ഉയർന്നു. െെഡ്രവർ സീറ്റിനും പിൻ സീറ്റുകൾക്കും ആം റെസ്റ്റ് എത്തി. ഡാഷ് ബോർഡിലെ 18 സെ മി ടച്ച് സ്ക്രീനിൽ ഒാഡിയോ വീഡിയോ നാവിഗേഷനു പുറമെ ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ് ഒാട്ടൊ, ഒാട്ടൊ ഹെഡ് ലാംപ് തുടങ്ങിയ സൗകര്യങ്ങൾ. 

∙ ഹ്യുണ്ടേയ് ലിങ്ക്: െെഡ്രവറെയും കാറിനെയും കണക്ട് ചെയ്യുന്ന ഹ്യുണ്ടേയ് ഒാട്ടൊ ലിങ്ക് വാഹനത്തിനെപ്പറ്റിയുള്ള എല്ലാ വിവരങ്ങളും വഴിയരികിലെ സർവീസ് സൗകര്യങ്ങളും െെഡ്രവിങ് ചരിത്രവും ഒക്കെ വിരൽത്തുമ്പിലെത്തിക്കും.

hyundai-elite-i20-1
Hyundai Elite i20

∙ സുരക്ഷ വിടില്ല: ഈ വിഭാഗത്തിൽ ആദ്യമായി 6 എയർബാഗ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ. സ്റ്റീയറിങ് ടെലസ്കോപിക് ആയും ക്രമീകരിക്കാം. എ ബി എസ്, ഇ ബി ഡി, െെഡനാമിക് െെഗഡ് െെലന്‍ തരുന്ന പിൻ ക്യാമറ.

∙ െെഡ്രവിങ്: 1.4 സി ആർ ഡി െഎ ഡീസലും 1.2 കാപ്പ പെട്രോളും െെഡ്രവിങ് സുഖം ലക്ഷ്യമിട്ട് ക്രമീകരിച്ചതാണ്. ആറു സ്പീഡ് ഡീസൽ മോഡൽ കൂടുതൽ കരുത്തും സ്പോർട്ടിനെസ്സുമാണെങ്കിൽ 1.2 കാപ്പ സ്മൂത്ത് െെഡ്രവിങ്ങാണ്. പെട്രോളിന് അഞ്ചു സ്പീഡ് ഗീയർ ബോക്സ്.

∙ വില: പെട്രോളിന് എക്സ്ഷോറൂം 5.34 മുതൽ 7.90 ലക്ഷം വരെ. ഡീസലിന് 6.73 മുതൽ 9.15 ലക്ഷം വരെ.

∙ ടെസ്റ്റ്െെഡ്രവ്: പോപ്പുലർ ഹ്യുണ്ടേയ് 9895790650

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CARS
SHOW MORE
FROM ONMANORAMA