ഫ്രീ സ്െെറ്റലായി ഫോഡ്...

ford-freestyle-8
SHARE

ഫ്രീസ്െെറ്റൽ... ആ പേരിൽത്തന്നെ എല്ലാമുണ്ട്. ഇന്ത്യയിലെ ആദ്യത്തെ കോംപാക്ട് യൂട്ടിലിറ്റി വെഹിക്കിൾ എന്നാണ് ഫോഡ് ഈ വാഹനത്തെ വിശേഷിപ്പിക്കുന്നത്. മിനി എസ് യു വി എന്നല്ല വിശേഷണം എന്നതു ശ്രദ്ധേയം. തികച്ചും വ്യത്യസ്തമായ അനുഭവത്തിലേക്ക് ഉപഭോക്താക്കളെ കൊണ്ടെത്തിക്കുകയാണ് ലക്ഷ്യം. പരിമിതികളില്ലാതെ ‘ഫ്രീ’ ആയ പുതിയൊരു ലോകത്തിലേക്ക്.

ford-freestyle-3
Ford Freestyle

∙ ഫോഡ്: കാറിനൊപ്പം പഴക്കവും പെരുമയുമുള്ള ബ്രാൻഡ്. ലോകത്ത് ആദ്യമായി മാസ് പ്രൊഡക്ഷനിലൂടെ കാറുണ്ടാക്കിയ കമ്പനി. അമേരിക്കൻ കമ്പനിയാണെങ്കിലും ഇന്ത്യയിലെ കാര്യങ്ങൾ നിയന്ത്രിക്കുന്നത് യൂറോപ്പിൽ നിന്നാണ്. യൂറോപ്പിലെ ഫോഡിന് അമേരിക്കയിലെ ഫോഡിനെക്കാൾ ഗുണമേന്മയും ഈടും ഇന്ധനക്ഷമതയുമുണ്ടെന്നത് നമുക്ക് ഗുണമാകുന്നു. 

ford-freestyle-4
Ford Freestyle

∙ പണ്ടേയുണ്ട്: ഫോഡ് ഇന്ത്യയിൽ രണ്ടാമതു പ്രവർത്തനമാരംഭിക്കുന്നത് തൊണ്ണൂറുകളിലാണ്. എന്നാൽ ബ്രിട്ടീഷ് കാലഘട്ടത്തിൽത്തന്നെ കാറായും ട്രക്കായുമൊക്കെ ഇന്ത്യയിൽ വേരുറപ്പിച്ച ബ്രാൻഡാണ്  ഫോഡ്. ആ ബ്രാൻഡിൽ നിന്നു വരുന്ന ഏറ്റവും പുതിയ വാഹനമാണ് ഫ്രീസ്െെറ്റൽ.

ford-freestyle-9
Ford Freestyle

∙ ഫിഗോയല്ല: ഫിഗോയിൽ അധിഷ്ഠിതമാണെങ്കിലും ഫിഗോയല്ല ഫ്രീസ്െെറ്റൽ. രൂപത്തിലും ഭാവത്തിലും െെഡ്രവിങ്ങിലുമെല്ലാം മാറ്റങ്ങളുണ്ട്. കാറിൽ കുറച്ച് എസ് യു വി രൂപഭാവങ്ങൾ ചേർത്തപ്പോൾ മാറ്റങ്ങളുടെ ഫ്രീസ്െെറ്റൽ ജനിക്കയാണ്. 

ford-freestyle-10
Ford Freestyle

∙ മൊത്തം മാറി: ഫിഗോയിൽ നിന്നു ജനിച്ചതെങ്കിലും കാഴ്ചയിൽ ഫിഗോയുമായി സാദ‍ൃശ്യങ്ങൾ കുറവ്. ഇക്കാര്യത്തിൽ ഫോഡ് രൂപകൽപനാവിദഗ്ധരെ അഭിനന്ദിക്കണം. വളരെക്കുറച്ച് മാറ്റങ്ങൾ കൊണ്ട് തികച്ചും വ്യത്യസ്തമാക്കിയിരിക്കുന്നു. മാറ്റങ്ങളിൽ മുഖ്യം ബമ്പർ, ഗ്രിൽ, െെസഡ് ക്ലാഡിങ്, അലോയ് വീൽസ് എന്നിവ. 15 ഇഞ്ച് വീലകളിൽ ഉയർന്നു നിൽക്കുന്നു ഫ്രീസ്െെറ്റൽ.

ford-freestyle-7
Ford Freestyle

∙ പെരുമഴ: സുഖസൗകര്യങ്ങളുടെ പെരുമഴയാണ് ഉള്ളിൽ. ആപ്പിൾ കാർ പ്ലേയും ആൻഡ്രോയിഡ് ഒാട്ടൊയും പ്രവർത്തിക്കുന്ന ടച് സ്ക്രീൻ സിസ്റ്റം. ഡാഷിനു മുകളിൽ പ്രീമിയം കാറുകളിലേതുപോലെ ഘടിപ്പിച്ചിരിക്കുന്ന ഈ സംവിധാനമാണ് ഉൾവശത്തിന് ആഢംബരമേകുന്നതിൽ മുഖ്യ പങ്കുകാരൻ. അധികം കണ്ടിട്ടില്ലാത്ത ബ്രൗൺ നിറമാണ് ഡാഷിന്. പിന്നെയുള്ള മുഖ്യ നിറങ്ങൾ ബെയ്ജും പിയാനോ ബ്ലാക്കും. പുഷ് ബട്ടൻ സ്റ്റാർട്ട്, ഒാട്ടൊമാറ്റിക് ഹെഡ് ലാംപ്, സ്പീഡ് വാണിങ്, സീറ്റ് ബെൽറ്റ് വാണിങ്, സ്പീഡ് ലിമിറ്റ് എന്നിവ സെറ്റ് ചെയ്യാവുന്ന സ്മാർട്ട് കീ, റെയിൻ സെൻസിങ് െെവപ്പർ, ഒാട്ടമാറ്റിക് എ സി, 6 എയർ ബാഗ്, എ ബി എസ്, ഇ ബി ഡി, വാഹനം തെന്നിമറിയാതിരിക്കാനുള്ള ആക്ടിവ് റോൾ ഒാവർ പ്രൊട്ടക്ഷൻ... സൗകര്യങ്ങൾക്ക് ഒരു കുറവുമില്ല.

ford-freestyle-6
Ford Freestyle

∙ പെട്രോളോ ഡീസലോ?  1.2 പെട്രോൾ, 1.5 ഡീസൽ.  പെട്രോളിന് 96 പി എസ്. ഡീസലിന് 100 പി എസ്. ഇന്ധനക്ഷമത 19 കി മി, 24.4 കി മി. രണ്ട് എൻജിനുകളും നന്നായി പരിഷ്കാരങ്ങൾക്കു വിധേയമായിട്ടുണ്ട്. ഒാടിക്കുമ്പോൾ അതു പ്രകടമാകുന്നുമുണ്ട്. 

ford-freestyle-4
Ford Freestyle

∙ െെഡ്രവ്: ടെസ്റ്റ് െെഡ്രവ് ചെയ്തത് ഡീസൽ മോഡൽ. കയറിയിരുന്ന് സ്റ്റാർട്ട് ചെയ്തപ്പോഴൊരു സംശയം. ഡീസൽ തന്നെയോ? ശബ്ദമില്ല, വിറയലില്ല. കാലു കൊടുത്താലും ശാന്തൻ. 100 പി എസ് എന്ന മോശമല്ലാത്ത കരുത്തും കൂടിച്ചേരുമ്പോൾ െെഡ്രവിങ് ത്രില്ലടിപ്പിക്കും. നല്ല കൃത്യതയോടെ ക്ലിക് ശബ്ദമുയർത്തി വീഴുന്ന ഗീയർ. സ്റ്റീയറിങ് നിയന്ത്രണം അനായാസം. ആത്മവിശ്വാസമേകുന്ന ബ്രേക്കിങ്. െെഡ്രവിങ് കൊള്ളാം. ഒരു ഒാട്ടമാറ്റിക് മോഡൽ കൂടി ഇനി വരുന്ന നാളുകളിൽ ഫോഡ് കൊണ്ടുവരുമെന്നു ആഗ്രഹിക്കാം. 

ford-freestyle-5
Ford Freestyle

∙ എതിരാളികൾ: ഫിയറ്റ് അവൻചുറ, ഫോക്സ് വാഗൻ ക്രോസ് പോളോ, ടൊയോട്ട എറ്റിയോസ് ക്രോസ്, െഎ ട്വൻറി ആക്ടിവ്, ഹോണ്ട ‍ഡബ്ല്യു ആർ വി എന്നിവർ എതിരാളികൾ. വിലയുടെ കാര്യത്തിലും സൗകര്യങ്ങളുടെ കാര്യത്തിലും ചെറിയ മേൽക്കോയ്മ ഫ്രീെെസ്റ്റിന് അവകാശപ്പെടാം.

∙ എക്സ് ഷോറൂം വില: പെട്രോൾ 5.09 മുതൽ 6.94 ലക്ഷം വരെ. ഡീസൽ 6.09 മുതൽ 7.89 ലക്ഷം വരെ.

∙ ടെസ്റ്റ്െെഡ്രവ്: സി ബി സി ഫോഡ്, 8086219555

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CARS
SHOW MORE
FROM ONMANORAMA