പുതുമോടിയായി ടിഗോർ

HIGHLIGHTS
  • കാഴ്ചയിലടക്കം എല്ലാക്കാര്യത്തിലും സ്റ്റൈലൻ
  • റെവോടോർക്ക് 1047 സി സി ഡീസൽ എൻജിന് 70 പിഎസ് ശക്തി
  • പെട്രോൾ 1.2 ലീറ്റർ മൂന്നു സിലിണ്ടർ റെവ്ട്രോൺ 85 പി എസ് ശക്തി തരും
  • വില: 5.56 ലക്ഷത്തിൽ എക്സ് ഷോറൂം വില ആരംഭിക്കുന്നു
tata-tigor-new
Tata Tigor
SHARE

ടാറ്റ ടിഗോറിന് പുതുമോടി. ടിഗോർ റിഫ്രഷ്. നിലവിലുള്ള ടിഗോറിൽ ഒരു പിടി പരിഷ്കാരങ്ങളോടെ വില വർധിപ്പിക്കാതെ മുഖം മിനുക്കൽ.

tata-tigor-new-5
Tata Tigor

∙ പിൻ ചന്തം: സ്റ്റൈൽ ബാക്ക് എന്നാണ് ടിഗോർ അറിയപ്പെടുന്നത്. എന്താണത്? സ്റ്റൈലൻ ബാക്ക്. അത്ര തന്നെ. ഇന്നിറങ്ങുന്ന ഒരു കാറിനുമില്ലാത്ത ഒരു പിന്നഴക്. ഡിക്കിക്കും ഹാച്ച് ബാക്കിനും മധ്യേ നിൽക്കുന്ന നോച്ച് ബാക്ക് എന്നൊരു വിഭാഗമുണ്ട്. ഏതാണ്ട് അതിനോടാണു സാമ്യം. എന്നാൽ നോച്ച് ബാക്കുകളുടെ പിൻവാതിൽ ഗ്ലാസ്സടക്കം ഉയരുകയാണെങ്കിൽ ടിഗോറിൽ ഡിക്കി തുറക്കുന്നതു സെഡാൻ കാറുകളുടേതു പോലെ തന്നെ. 

∙ പ്രീമിയം? വിലപിടിപ്പുള്ള ആഡംബര കാറുകളോടാണൊരു രൂപ സാമ്യം. വലുപ്പം കൊണ്ട് അടുത്തെങ്ങുമെത്തില്ലെങ്കിലും വോൾവോയുടെ ചില മോഡലുകളോടുള്ള സാദൃശ്യം യാദൃച്ഛികം മാത്രം. സ്പോർട്ടി, യുവത്വം, സ്റ്റൈൽ, ഭംഗി, വ്യത്യസ്തത, ഒതുക്കം ഇതെല്ലാം കൂടി ഒരു കാറിന്റെ പിൻവശത്തേക്കു കൊണ്ടുവന്നാൽ എങ്ങനെയുണ്ടോ അതുതന്നെ. പുതിയ മോഡലിന് ഫിനിഷ് െതല്ലു കൂടിയിട്ടുണ്ട്; ഈജിപ്ഷ്യൻ ബ്ലൂ അടക്കം പുതിയ കുറെ നിറങ്ങളും.

tata-tigor-new-2
Tata Tigor

∙ പട്ടം പോലെ: കൈറ്റ് എന്ന പദ്ധതിയിൽ പിറന്ന കാറാണ് ടിഗോർ. 2016 ഓട്ടൊ എക്സ്പൊയിൽ ഈ വാഹനം പ്രദർശിപ്പിച്ചു. എന്നാൽ അന്നു കണ്ട പ്രോട്ടൊടൈപ്പ് ഇത്ര സുന്ദരമായിരുന്നില്ല. പ്രധാന മാറ്റം സ്റ്റൈൽ വഴുതിയിറങ്ങുന്ന പിൻഭാഗം തന്നെ: സ്റ്റൈൽ ബാക്ക്...

∙ ചെറുതല്ല: വലുപ്പക്കുറവ് തോന്നിക്കുകയേയില്ല. മാത്രമല്ല ടിഗോറിനെ ടാറ്റ ചെറിയ സെഡാനെന്നു വിളിക്കുന്നുമില്ല. കാരണം വലിയ സെഡാനുകളെപ്പോലും പിന്നിലാക്കുന്ന സ്റ്റൈലിങ്ങും സൗകര്യങ്ങളും കണക്ടിവിറ്റിയും ഡ്രൈവബിലിറ്റിയുമൊക്കെയുണ്ട് ടിഗോറിന്.

tata-tigor-new-3
Tata Tigor

∙ യുവത്വം: കാഴ്ചയിലടക്കം എല്ലാക്കാര്യത്തിലും സ്റ്റൈലൻ. മുഖമുദ്രയായ യുവത്വം നിലനിർത്തുന്നു. യുവ എക്സിക്യൂട്ടിവുകളെയും യുവ കുടുംബങ്ങളെയും മനസ്സിൽക്കണ്ട് രൂപകൽപന.

∙ പുതുമ: മുൻവശം മുതൽ പിൻഡോർ വരെ ടിയാഗോ. അവിടുന്നു പിന്നിലേക്കു പോകുമ്പോൾ പുതുമ. പുതിയ ഗ്രില്ലും കറുപ്പു ടിന്റുള്ള പുതിയ ഹെഡ്‌ലാംപുമുണ്ട്. പെട്രോൾ മോഡലിൽ 15 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ. ഡീസലിൽ ഈ വീലുകളില്ല. പകരം സാധാരണ 14 ഇഞ്ച് അലോയ്. ടോപ് മൗണ്ടഡ് ടെയ്ൽ ലാംപ് സ്പോയ്‌ലർ കൂടിയാണ്.

∙ നല്ല ഫിനിഷ്: ഏതാണ്ട് ടിയാഗോയ്ക്കു സമം. െെടറ്റാനിയം നിറമുള്ള ലെതർ സീറ്റുകൾ പുതുതാണ്. കറുപ്പും ഗ്രേയും നിറങ്ങളിലുള്ള ഡാഷ് ബോർഡും ട്രിമ്മുകളും. ഡാഷ് ബോർഡിൽ എ സി വെന്റിനു ചുറ്റുമുള്ള ബോഡി കളർ ഇൻസേർട്ടുകൾ എല്ലാം ടിഗോറിലേക്കെത്തി. വലിയ സീറ്റുകൾ. 22 സ്റ്റോറേജ് ഇടങ്ങൾ. ഷോപ്പിങ് ബാഗുകൾക്കായി ഹുക്കുകൾ. ഡിക്കി 419 ലീറ്റർ. ഡിക്കി തുറക്കുന്ന ഹിഞ്ചുകൾ ഹൈഡ്രോളിക് സംവിധാനങ്ങൾക്കു വഴിമാറിയതിനാൽ ഉള്ളിലെ സ്ഥലം അപഹരിക്കുന്നില്ല.

tata-tigor-new-1
Tata Tigor

∙ ഹാർമൻ: വലിയ കാറുകൾ പോലും നൽകാത്ത എട്ടു സ്പീക്കറുകളുള്ള ഹാർമൻ മ്യൂസിക് സിസ്റ്റം. നാവിഗേഷൻ ആപ്. അനായാസം മൊബൈൽ ഫോണുകളുമായി പെയറിങ് സാധ്യമാകുന്ന ജ്യൂക് കാർ ആപ് എന്നിവയും ടച് സ്ക്രീനുള്ള ഇൻഫോടെയ്ൻമെൻറ് സംവിധാനങ്ങളും.

∙ ഡ്രൈവിങ്: റെവോടോർക്ക് 1047 സി സി ഡീസൽ സി ആർ ഡി ഐ 70 പി എസ് ശക്തിയെടുക്കും. ആധുനിക സാങ്കേതികത ഘർഷണരഹിത പ്രവർത്തനം നൽകുന്നു. മൂന്നു സിലിണ്ടർ എൻജിന്റെ ഇരമ്പലും വിറയലും കുറെയധികം മെച്ചപ്പെട്ടു. പെട്രോൾ 1.2 ലീറ്റർ മൂന്നു സിലിണ്ടർ റെവ്ട്രോൺ 85 പി എസ് ശക്തി തരും.

∙ മോഡുകൾ: ആഡംബര കാറുകളിലുള്ള മൾട്ടി ഡ്രൈവ് മോഡ് ടിയാഗോയ്ക്കുണ്ട്. സിറ്റി, ഇക്കൊ എന്നിങ്ങനെ മോഡുകൾ. ഇന്ധനക്ഷമതയ്ക്ക് മുൻതൂക്കം വേണമെങ്കിൽ ഇക്കൊ മോഡിലിടാം. കുതിച്ചു പായണമെന്നു തോന്നിയാൽ മോഡ് മാറ്റിപ്പിടിക്കാം. സിറ്റി മോഡിൽ ഗിയർമാറ്റം പോലും കുറച്ചു മതി. നിയന്ത്രണവും സുഖകരമായ പെഡലുകളും റെസ്പോൺസിവ് സ്റ്റിയറിങ്ങും.

∙ വില: 5.56 ലക്ഷത്തിൽ എക്സ് ഷോറൂം വില ആരംഭിക്കുന്നു.

∙ ടെസ്റ്റ്െെഡ്രവ്: മലയാളം ടാറ്റ 8113888883

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CARS
SHOW MORE
FROM ONMANORAMA