മുള വന്ന വെളുത്തുള്ളി ഉപയോഗിച്ചാൽ?

sprouted-garlic
SHARE

മുളവന്ന ഉരുളകിഴങ്ങ് കഴിക്കാന്‍ പാടില്ലെന്ന് നമുക്കെല്ലാം അറിയാം. മുളവന്ന കിഴങ്ങില്‍ വിഷാംശമുണ്ടാകുന്നത്‌ കൊണ്ടാണ് ഇങ്ങനെ പറയുന്നത്. എന്നാല്‍ മുളവന്ന വെളുത്തുള്ളി കഴിക്കാമോ ? 

കഴിക്കാം എന്നാണു അതിനുത്തരം. എന്നാല്‍ വെളുത്തുള്ളിയുടെ രുചി നശിക്കാന്‍ ഇത് കാരണമാകുമെന്നു മാത്രം. മുള വന്ന വെളുത്തുള്ളിക്ക് സാധാരണ വെളുത്തുള്ളിയെ അപേക്ഷിച്ചു മറ്റൊരു രുചിയാകും. ഇത് ആഹാരത്തില്‍ ചേര്‍ത്താല്‍ രുചി വ്യത്യാസം ഉണ്ടാകാനും സാധ്യതയുണ്ട്.

മുള വന്ന വെളുത്തുള്ളി 10  ദിവസത്തോളം യാതൊരു കുഴപ്പവുമില്ലാതെ സാധാരണ പോലെ ഉപയോഗിക്കാന്‍ കഴിയും. എന്നാല്‍ അതിനുശേഷം അവയുടെ മുള വന്ന ഭാഗം മുറിച്ചു കളഞ്ഞ ശേഷം ഉപയോഗിക്കുന്നതാകും നല്ലത്. ഇത് രുചി വ്യത്യാസം തടയാന്‍ സഹായിക്കും. 

ചില ആളുകള്‍ വെളുത്തുള്ളി മണത്തു നോക്കി അവ കേടായോ ഇല്ലയോ എന്നു പറയും. എന്നാല്‍ വല്ലാതെ ചീഞ്ഞ വെളുത്തുള്ളി യാതൊരു കാരണവശാലും ഉപയോഗിക്കാന്‍ പാടില്ല.

വൈറ്റമിന്‍ ബി, സി, കാത്സ്യം, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സെലേനിയം തുടങ്ങി മനുഷ്യശരീരത്തിനാവശ്യമായ ഘടകങ്ങളെല്ലാം വെളുത്തുള്ളിയിലുണ്ട്. ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ക്കൊപ്പം സള്‍ഫേറ്റുകളും വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്നു. ആന്റി ഓക്‌സിഡന്റുകളുടെ കലവറയാണ് വെളുത്തുള്ളി. 

Read More : Health Tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA