രാവിലെ ഉണരാന്‍ മടിയാണോ; എങ്കില്‍ സൂക്ഷിക്കുക

sleeping
SHARE

എത്ര ഉറങ്ങിയാലും ഉറക്കം മതിയാവാത്തവരാണോ നിങ്ങള്‍ ? രാവിലെ ഉണരാന്‍ വളരെയധികം മടിയുള്ള കൂട്ടത്തിലാണോ ? എങ്കില്‍ കരുതിയിരിക്കുക, നിങ്ങളുടെ ജീവന്‍ ചിലപ്പോള്‍ അപകടത്തിലാകാം. 

യുകെയില്‍ അരമില്യന്‍ ആളുകളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ്  നോര്‍ത്ത് വെസ്റ്റ് സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകര്‍ ഈ കണ്ടെത്തല്‍  നടത്തിയിരിക്കുന്നത്. താമസിച്ച് ഉണരുന്നവരില്‍ പ്രമേഹം ഉള്‍പ്പടെയുള്ള രോഗസാധ്യതകള്‍ അധികമാണത്രേ. പ്രമേഹം മാത്രമല്ല മാനസികപ്രശ്നങ്ങള്‍, ന്യൂറോ സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയും ഇവരില്‍ സാധാരണമാണ്. 

താമസിച്ചുണരുന്നവരില്‍ പത്തുശതമാനം ആളുകള്‍ക്കും നേരത്തെയുള്ള മരണത്തിനു സാധ്യതയുണ്ടെന്നും ഗവേഷകര്‍ പറയുന്നു. ഇവരുടെ ശരീരത്തിലെ ബോഡി ക്ലോക്ക് പുറത്തെ സാഹചര്യങ്ങളുമായി ചേരാതെ പോകുന്നതാണ് ഇതിനു കാരണമാകുന്നത്.

അതിരാവിലെ കൃത്യസമയത്ത് ഉറക്കമുണരുന്നവരുടെ ബോഡി ക്ലോക്ക് ശരിയായ നിലയിലാകും പ്രവര്‍ത്തിക്കുക. ഒപ്പം ഇവര്‍ രാത്രിയും ഉറക്കത്തിനു ഒരു കൃത്യത പാലിക്കുന്നു. ഇത് നമ്മുടെ ആരോഗ്യത്തെ പരിപാലിക്കുന്നതിനു സമമാണ്. രാത്രി അധികം ഉറക്കം കളയാതിരിക്കുന്നതും രാവിലെ കൃത്യമായി ഉറക്കമുണരുന്നതും തന്നെയാണ് ആരോഗ്യത്തിനും ആയുസ്സിനും നല്ലതെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

Read More : Health and Wellbeing

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA