ഉറപ്പുണ്ടോ സ്വഭാവത്തിന്?

argument
SHARE

താഴെയുള്ള വാചകങ്ങൾ ഒരിക്കലും ശരിയല്ല എങ്കിൽ – 1, 

വല്ലപ്പോഴും ശരി – 2, 

ഏകദേശം/ പകുതി സമയങ്ങളിൽ ശരി – 3, 

മിക്ക സമയത്തും ശരി – 4, 

എല്ലായ്പോഴു ശരി– 5 എന്നിങ്ങനെ മാർക്ക് നൽകൂ. 

1. മറ്റുള്ളവരോടു കാര്യങ്ങൾ ചെയ്യാൻ ആവശ്യപ്പെടേണ്ടി വരുമ്പോൾ ഒട്ടും ഉത്കണ്ഠയോ കുറ്റബോധമോ ഇല്ലാതെ ചെയ്യാനാകും.

2. ചെയ്യാൻ താൽപര്യമില്ലാത്ത കാര്യങ്ങൾക്കു നിർബന്ധിച്ചാൽ ‘സാധ്യമല്ല’ എന്ന് ഉറപ്പോടെ പറയും.

3. വലിയ സംഘത്തോടു സംസാരിക്കാൻ പ്രയാസമേയില്ല.

4. ആത്മവിശ്വാസത്തോടെയും സത്യസന്ധതയോടെയും അധികാരികളോട് അഭിപ്രായങ്ങൾ പ്രകടിപ്പിക്കും

5. ശക്തമായ വികാരങ്ങൾ – ദേഷ്യം, സങ്കടം, അസ്വസ്ഥത– വ്യക്തമായ വാക്കുകളിൽ പ്രകടിപ്പിക്കും

6. ദേഷ്യം വരുമ്പോൾ മറ്റുള്ളവരെ കുറ്റപ്പെടുത്താതെ പ്രകടിപ്പിക്കാൻ കഴിയും.

7. കൂട്ടായ്മയുടെ നടുവിലായാലും അഭിപ്രായം ഫലപ്രദമായി പറയാൻ സാധിക്കും.

8. മീറ്റിങ്ങിലും മറ്റും ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തോട് വിയോജിക്കുന്നുവെങ്കിലും എന്റെ അഭിപ്രായത്തിൽ ഉറച്ചു നിൽക്കും; അതും ശബ്ദമുയർത്താതെയും ഉത്കണ്ഠ തോന്നാതെയും.

9. തെറ്റുപറ്റിയാൽ സമ്മതിക്കും

10. മറ്റുള്ളവരുടെ പെരുമാറ്റം അസ്വസ്ഥത ഉണ്ടാക്കുമ്പോൾ അതു വ്യക്തമായി അവരോടു പറയാൻ സാധിക്കും. 

11. പുതിയ ആളുകളെ പരിചയപ്പെടുക എന്നത് എളുപ്പം സാധിക്കുന്നു.

12. എന്റെ വിശ്വാസങ്ങളെക്കുറിച്ചു ചർച്ച ചെയ്യുമ്പോൾ മറ്റുള്ളവർ പറയുന്നതു മണ്ടത്തരമാണെന്നു  കരുതാതെ തന്നെ അവരുമായി ചർച്ച നടത്താനാകും.

13. മിക്കവാറും ആളുകളും കഴിവുള്ളവരും വിശ്വാസയോഗ്യരുമാണെന്നും ജോലി വീതം വച്ചുകൊടുക്കാൻ പ്രയാസമില്ല എന്നുമാണ് എന്റെ ചിന്ത.

14. പുതിയ കാര്യം ചെയ്യേണ്ടി വരുമ്പോൾ അതു പഠിക്കാനും ചെയ്യാനും കഴിയും എന്ന ആത്മവിശ്വാസം ഉണ്ട്. 

15. എന്റെ ആവശ്യങ്ങൾ മറ്റുള്ളവരുടെ ആവശ്യങ്ങൾ പോലെ തന്നെ പ്രധാനമെന്നും എന്റെ ആവശ്യങ്ങൾ തൃപ്തിപ്പെടുത്താൻ എനിക്ക് അവകാശമുണ്ടെന്നും ഞാൻ വിശ്വസിക്കുന്നു. 

സ്കോർ 60 നുമുകളിലാണെങ്കിൽ നല്ല സ്വഭാവദൃഢത. 45നും60നും ഇടയ്ക്കാണെങ്കിൽ സാമാന്യം സ്വഭാവദൃഢത. പരിശീലനത്തിലൂടെ മെച്ചപ്പെടുത്താം. 30– 45 ആണു മാർക്കെങ്കിൽ മിക്കസാഹചര്യങ്ങളിലും സ്വഭാവദൃഢത കുറവ്. ചിട്ടയായ പരിശീലനം വഴി മികവ് നേടിയെടുക്കാം. 15– 30 ആണു സ്കോറെങ്കിൽ തീരെ ദൃ​ഢത ഇല്ല. കാഴ്ചപ്പാടുകൾ മാറ്റാനുൾപ്പെടെ പരിശീലനം അനിവാര്യം. 

ഡോ. അരുൺ ബി.നായർ, 

മനഃശാസ്ത്രവിഭാഗം അസി.പ്രഫസർ. 

തിരുവനന്തപുരം മെഡിക്കൽ കോളജ്

Read More : Health Tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA