കാപ്പി കുടിച്ചാൽ ആയുസ്സ് കൂടുമോ?

black-coffee
SHARE

കാപ്പിയോ ചായയോ മികച്ചത് എന്ന കാര്യത്തിൽ രണ്ടഭിപ്രായം ഉണ്ടാകും. ഇവ രണ്ടും അത്ര നല്ലതല്ല എന്ന അഭിപ്രായമുള്ളവരും ഉണ്ടാകും. അതെന്തായാലും കാപ്പി കുടിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ആശ്വസിക്കാം. ഗുരുതരമായ വൃക്കരോഗം ബാധിച്ചവരുടെ ആയുസ്സു കൂട്ടാൻ കാപ്പിക്കു സാധിക്കുമെന്നു പഠനം. 

കാപ്പിയിലെ കഫീൻ ആണ് മരണനിരക്കു കുറയ്ക്കാൻ സഹായിക്കുന്നത്. നൈട്രിക് ഓക്സൈഡ് പോലുള്ളവയെ പുറന്തള്ളാൻ സഹായിക്കുക വഴി രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും കഫീനു കഴിയും. 

ലോകമെമ്പാടും വൃക്കരോഗികളുടെ എണ്ണം വർധിച്ചു വരുന്നു. ചികിത്സ ചെലവേറിയതാണെന്നു മാത്രമല്ല, മരണസാധ്യതയും കൂടുതലാണ്. 

1999 മുതൽ 2010 വരെയുള്ള കാലയളവിൽ പഠനത്തിനായി 4863 അമേരിക്കക്കാരെ നിരീക്ഷിച്ചു. കുറച്ചു മാത്രം കാപ്പി കുടിക്കുന്നവരെ അപേക്ഷിച്ച് കൂടുതൽ കാപ്പി കുടിക്കുന്നവരിൽ മരണനിരക്ക് 25 ശതമാനം കുറവാണെന്നു കണ്ടു. 

ഗുരുതരമായ വ‍ൃക്കരോഗം ബാധിച്ചവരിൽ കഫീന്റെ ഉപയോഗം സംരക്ഷണമേകുന്നതായി പഠനം പറയുന്നു. പ്രായം, ലിംഗം, വർഗം, പുകവലി, ഭക്ഷണം ഇവയെല്ലാം പരിഗണിച്ചിട്ടും മരണനിരക്കിൽ കുറവു കണ്ടു. 

വൃക്കരോഗം ബാധിച്ച ആളുകൾ കഫീൻ അടങ്ങിയ കാപ്പി കൂടുതൽ കുടിക്കാൻ ഗവേഷകർ നിർദേശിക്കുന്നു. ലളിതവും ചെലവില്ലാത്തതുമായ മാർഗമാണിതെന്നും അവർ പറയുന്നു. 

മിഗ്വേൽ ബിഗോട്ട് വിയേറയുടെ നേതൃത്വത്തിൽ നടത്തിയ ഈ പഠനം, നെഫ്രോളജി ഡയാലിസിസ് ട്രാൻസ്പ്ലാന്റേഷനിലാണ് പ്രസിദ്ധീകരിച്ചത്. 

Read More : Health Tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA