കഥയില്ല എനിക്ക് ….!

letter-writing.jpg.image.784.410
SHARE

"ദേവി എന്താണിപ്പോൾ ചെറുകഥകൾ എഴുതാത്തത് ?"ചോദ്യം ആരുടേതെങ്കിലുമാകട്ടെ .

ഉത്തരം ഞാൻ തന്നെ പറയണമല്ലോ .

പലയിടങ്ങളിലായി നൂറോളം ചെറുകഥകൾ എഴുതിയിട്ടുണ്ട് ദേവി (തള്ളല്ല സത്യം ).മനോരമ ഓ ൺലൈനിൽ കോളമെഴുത്ത് തുടങ്ങിയിട്ട് വർഷങ്ങൾ പത്തു പതിമൂന്നായി .ഓൺലൈനിൽ കോളങ്ങൾ തുടങ്ങിയ നാൾ മുതൽ എന്നാണോർമ .എഴുതുന്നതോ 'കഥയില്ലായ്മകൾ '.മനസ്സിന്റെ താളുകൾ മറിക്കുമ്പോൾ കാണുന്ന ചിത്രങ്ങൾ പഴയ ഓർമ്മ കളുടേതാണ് . ആ ചിത്രങ്ങളുടെ നിറങ്ങളോ ഒരിക്കലും മങ്ങാത്തതും .അവകഥയില്ലായ്മകളിലെ ഏറ്റവും സുന്ദരമായ ആഖ്യാനങ്ങളാകയാൽ എനിക്ക് അനേകം വായനക്കാരെ നേടിത്തന്നു .അഭിനന്ദനങ്ങളും ആസ്വാദനങ്ങളും ആരാണ് ഇഷ്ടപ്പെടാത്തത് .പ്രത്യേകിച്ചും കലാരോഗികൾ .(ക്ഷമിക്കണം കല ,കവിത കഥ ഇതൊക്കെ ബാധിച്ചവർ എന്നർത്ഥം ).

പിന്നെ വഴിയോരക്കാഴ്ചകളിലെ രസങ്ങളും നീരസങ്ങളും കഥയില്ലായ്മകൾക്കു വിഷയമായതും വായനക്കാരെ രസിപ്പിച്ചു എന്ന് തീർച്ച .എന്റെ ഈ silly column   വായിച്ച് എനിക്ക് മെയിൽ അയക്കുന്നവരുടെ ലിസ്റ്റ് ഇപ്പോൾ നാലായിരമോ നാലായിരത്തി അഞ്ഞൂറോ കഴിഞ്ഞിട്ടുണ്ട് .(അയ്യോ പൊങ്ങച്ചമല്ലന്നെ ...വേണമെങ്കിൽ അഡ്രസ്സ് ബുക്ക് കാണിക്കാം ).തീർന്നില്ല .സ്വപ്നങ്ങളും ആശകളും നിരാശകളുമൊക്കെ കഥയില്ലായ്മകൾക്കു വിഷയം തന്നെ .

എന്റെ എഴുത്ത് ഒരു തെളിനീർ പ്രവാഹം പോലെ -സ്വയമൊന്നങ്ങു പൊക്കി പറഞ്ഞിട്ടുണ്ട് ദേവി .

അപ്പോൾ പറഞ്ഞു വന്നത് ആദ്യത്തെ ചോദ്യത്തിന് ഉത്തരം .കഥയില്ലായ്മകളിൽ ഞാനലിഞ്ഞു പോയി കഥകളെ മറന്നു പോയി .കഥയില്ലായ്മകൾ എഴുതിയെഴുതി ഞാനൊരു കഥയില്ലാത്തവളായി എന്ന്  വേണമെങ്കിലും പറയാം .

അപ്പോഴിതാ വരുന്നു ഉപദേശങ്ങൾ ...അതാരുടേതായാലും ദേവി ചെവികൊടുത്തല്ലേ തീരൂ .

ഒളിച്ചിരുന്നെഴുതുന്നതും ഒരു ബുക്ക് റിലീസ് പോലും വയ്ക്കാത്തതും വേദികൾ ഒഴിവാക്കുന്നതും നിങ്ങളെ പ്രതികൂലമായി ബാധിക്കും .പണവും പ്രശസ്തിയും അവാർഡ് കളും ഒന്നും തേടിയെത്തുകയില്ല .(അതൊക്കെ എന്തിനാണ് എന്റെ കോളം ഇത്രയും   പേര് വായിക്കുന്നില്ലേ ?

 അത് പോരെ  എന്ന ചോദ്യം അപ്രസക്തം )പ്രസാധകർ 

 നിങ്ങളുടെ പുസ്തകകങ്ങൾ പ്രസിദ്ധീകരിക്കാൻ മടിക്കും .പുസ്തക വായനക്കാർ വാങ്ങാൻ മടിക്കും ."ദേവി യോ അതാര്

"എന്നല്ലാതെ എന്താണ് ദേവി എഴുതിയിരിക്കുന്നതെന്നു നോക്കാൻ ആര് മിനക്കെടുന്നു ?അത് കൊണ്ട് ദേവീ തുടങ്ങിക്കൊള്ളൂ ഒരു  self marketing .അതിന്റെ തന്ത്രങ്ങൾ മറ്റുള്ള എഴുത്തുകാരെ നോക്കി പഠിക്കൂ .എല്ലാവരും ചെയ്യുന്നില്ലേ .പിന്നെ നമുക്കെന്താ ചെയ്താൽ ?

ദേവി ചിരിക്കുന്നു .കഥയില്ലാത്ത ചിരി .മനസ്സിൽ നിറയുന്നു കരിക്കിൻ വെള്ളം (അനുരാഗ കരിക്കിൻവെള്ളമല്ല  പിന്നെയോ ?)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KADHAYILLAIMAKAL
SHOW MORE
FROM ONMANORAMA