sections
MORE

ഏറ്റവും കുറഞ്ഞ വിലയ്ക്ക് റെഡ്മി6എ, ഷവോമിയുടെ പുതിയ പ്രതീക്ഷയും

Xiaomi-Redmi-6A
SHARE

ഷവോമിയുടെ ഏറ്റവും പുതിയ ബജറ്റ് സ്മാര്‍ട് ഫോണായ ഷവോമി റെഡ്മി 6എ അവതരിപ്പിച്ചു. ചൈനയില്‍ ഷവോമി റെഡ്മി 6 നൊപ്പമാണ് റെഡ്മി 6എ യും പുറത്തിറക്കിയത്. റെഡ്മി 5 യുടെ പിന്‍ഗാമിയായ റെഡ്മി 6 എ 18:9 ഡിസ്പ്ലേയോടും ഏറ്റവും പുതിയ ഹീലിയോ A22 ചിപ്സെറ്റുമായാണ് എത്തുന്നത്. രൂപകല്‍പനയില്‍ റെഡ്മി 6 ല്‍ നിന്ന് കടംകൊണ്ടിട്ടുണ്ടെങ്കിലും റെഡ്മി 6 എ യില്‍ ഡുവല്‍ ക്യാമറാ സംവിധാനമോ ഫിംഗര്‍പ്രിന്റ്‌ സെന്‍സറോ ഇല്ല. അതേസമയം, എഐ അടിസ്ഥാനമാക്കിയ ഫേസ് അണ്‍ലോക്ക്, ഷവോ എഐ ഡിജിറ്റല്‍ അസിസ്റ്റന്റ് തുടങ്ങിയ ഫീച്ചറുകള്‍ റെഡ്മി 6 എയുടെ സവിശേഷതകളാണ്.

റെഡ്മി 6 എയുടെ വില, ലഭ്യത

റെഡ്മി 6 എ യുടെ ചൈനയിലെ വില 599 ചൈനീസ് യുവാന്‍ (ഏകദേശം 6,300 ഇന്ത്യന്‍ രൂപ) ആണ്. 2 ജിബി റാം/16 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജ് വേരിയന്റില്‍ മാത്രമാണ് റെഡ്മി 6 എ ലഭ്യമാകുന്നത്. ചൈനയില്‍, ജൂണ്‍ 15ന് രാവിലെ 10 മണി മുതല്‍ ഷവോമി ഓഫ്‌ലൈന്‍ / ഓണ്‍ലൈന്‍ സ്റ്റോറുകള്‍ വഴി ആദ്യ വിൽപ്പന നടക്കും.

റെഡ്മി 6 എയുടെ സവിശേഷതകള്‍

ഡുവല്‍ സിം (നാനോ) റെഡ്മി 6 എ ആന്‍ഡ്രോയ്ഡ് 8.1 ഒറിയോ അടിസ്ഥാനമാക്കിയ MIUI 9 ലാണ് പ്രവര്‍ത്തിക്കുന്നത്. 18:9 ആസ്പെക്റ്റ് റേഷ്യോയുള്ള 5.45 ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ഇതിന്റെ പിക്സല്‍ ഡെന്‍സിറ്റി 295 പിപിഐ ആണ്. 2 ജിബി റാമുമായി ക്ലബ് ചെയ്തിരിക്കുന്ന ക്വാഡ്-കോര്‍ 12എന്‍എം മീഡിയടെക് ഹീലിയോ 22 SoC പ്രോസസര്‍ ഫോണിന് കരുത്ത് പകരുന്നു. 13 മെഗാപിക്സലിന്റെതാണ് റെഡ്മി 6 എയുടെ പ്രധാന ക്യാമറ. അതേസമയം, റെഡ്മി 6 ഹാന്‍ഡ്‌സെറ്റില്‍ പിന്‍ഭാഗത്ത് ഇരട്ടക്യാമറ സംവിധാനമാണ് ഉള്ളത്. സെല്‍ഫികള്‍ക്കും വിഡിയോ കോളിംഗിനുമായി 5 മെഗാപിക്സല്‍ ക്യാമറയും നല്‍കിയിട്ടുണ്ട്. പോട്രെയിറ്റ് മോഡ് തുടങ്ങിയ ഫീച്ചറുകള്‍ ഈ ക്യാമറയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.

16 ജിബിയാണ് ഈ ബജറ്റ് സ്മാര്‍ട് ഫോണിന്റെ ഇന്‍ബില്‍റ്റ് സ്റ്റോറേജ്. ഇത് മൈക്രോ എസ്ഡി കാര്‍ഡ്‌ വഴി 256 ജിബി വരെ വര്‍ധിപ്പിക്കാന്‍ കഴിയും. കാര്‍ഡ്‌ ഇടാനായി പ്രത്യേകം സ്ലോട്ടും നല്‍കിയിട്ടുണ്ട്. 4ജി വോള്‍ട്ടി, ബ്ലൂട്ടൂത്ത് 4.2, വൈ-ഫൈ, ജിപിഎസ്/എ-ജിപിഎസ്, മൈക്രോ യുഎസ്ബി തുടങ്ങിയവയാണ് പ്രധാന കണക്ടിവിറ്റി സൗകര്യങ്ങള്‍. ആക്സിലെറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ഡിജിറ്റല്‍ കോംപാസ്, പ്രോക്സിമിറ്റി സെന്‍സര്‍ തുടങ്ങിയ സെന്‍സറുകള്‍ ഈ സ്മാര്‍ട് ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 3000 എംഎഎച്ച് ബാറ്ററിയുമായാണ് ഈ ഫോണ്‍ വരുന്നത്. 147.5x71.5x8.3 എംഎം വലുപ്പമുള്ള ഫോണിന് 145 ഗ്രാമാണ് ഭാരം.

ഇതേ ചടങ്ങില്‍ പുറത്തിറക്കിയ റെഡ്മി 6 യ്ക്ക് 12 മെഗാപിക്സല്‍+ 5 മെഗാപിക്സലിന്റെ ഡുവല്‍ ക്യാമറാ സംവിധാനമാണുള്ളത്. മീഡിയടെക് ഹീലിയോ പി22 പ്രോസസര്‍ കരുത്ത് പകരുന്ന ഫോണിന്റെ പരമാവധി റാം 4 ജിബിയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA