sections
MORE

ഗുരുത്വാകര്‍ഷണ തരംഗമല്ല, മോദി തരംഗമെന്ന് പേരിടണം, ദുരന്തമായി ശാസ്ത്ര കോൺഗ്രസ്

modi
SHARE

ലോക പ്രശസ്ത ശാസ്ത്രജ്ഞരായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും ഐസക് ന്യൂട്ടണും കണ്ടുപിടിത്തങ്ങളിലൂടെ ലോകത്തെ തെറ്റിദ്ധരിപ്പിച്ചെന്ന് ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസിൽ പ്രസംഗം. ഗവേഷകനായ ഡോ. കണ്ണന്‍ ജഗത്തല കൃഷ്ണൻ ആണ് വിവാദമായ പ്രസംഗം നടത്തിയത്‍. 

ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ക്ക് നരേന്ദ്ര മോദി തരംഗങ്ങളെന്ന് പേരിടണമെന്നും എ.പി.ജെ അബ്ദുൽ കലാമിനേക്കാള്‍ മികച്ച ശാസ്ത്രജ്ഞന്‍ കേന്ദ്ര മന്ത്രി ഡോ.ഹര്‍ഷവര്‍ദ്ധന്‍ ആണെന്നും കണ്ണന്‍ കൃഷ്ണന്‍ പറഞ്ഞു. പഞ്ചാബിലെ ഫഗ്വാരയില്‍ ലവ്‌ലി പ്രൊഫഷണല്‍ സർവകലാശാലയിലാണ് 106ാമത് ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ് നടക്കുന്നത്.

ഐന്‍സറ്റീന്റെ സിദ്ധാന്തങ്ങള്‍ ശാസ്ത്ര ലോകത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. താന്‍ തന്റെ സ്വന്തം ഫിസിക്‌സ് തിയറികള്‍ അവതരിപ്പിക്കുമ്പോള്‍ ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ക്ക് നരേന്ദ്ര മോദി വേവ്‌സ് എന്ന് പേരിടുമെന്നും കണ്ണൻ പറഞ്ഞു. എന്നാല്‍ കണ്ണന്‍ കൃഷ്ണന്റെ അഭിപ്രായത്തെ സദസ്സിലെ വിദ്യാര്‍ഥികള്‍ ചോദ്യം ചെയ്യുന്നതും കാണാമായിരുന്നു.

ശാസ്ത്ര കോൺഗ്രസ് മന്ത്രിമാർക്കും ഗവേഷകർക്കും മണ്ടത്തരങ്ങൾ വിളിച്ചു കൂവാനുള്ള വേദി?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA