sections
MORE

ഐഫോണുകള്‍ വില്‍പ്പന തുടങ്ങി; ഡ‍യമണ്ട് പതിച്ചതിന്റെ വില 7.11 ലക്ഷം!

iPhone-xs-
SHARE

ഈ വര്‍ഷത്തെ ഏറ്റവും മികച്ച മോഡലുകളായ ഐഫോണ്‍ Xs/Xs മാക്‌സ് മോഡലുകള്‍ ഇന്ത്യയിലും വില്‍പ്പന തുടങ്ങി. ഓണ്‍ലൈനായും കടകളില്‍ നിന്നും ഇവ ഇപ്പോള്‍ സ്വന്തമാക്കാം. പല വില്‍പ്പനക്കാരും തുടക്ക ഓഫറുകള്‍ നല്‍കുന്നുണ്ട്.

ഈ വര്‍ഷത്തെ മോഡലുകളുടെ ഔദ്യോഗിക വില പരിശോധിക്കാം: ഐഫോണ്‍ Xs 64ജിബി ഫോണാണ് തുടക്ക മോഡല്‍ ഇതിന്റെ വില 99,900 രൂപയാണ്. 256ജിബി പതിപ്പ് വേണമെങ്കില്‍ 1,14,900 രൂപ നല്‍കണം. 512ജിബി മോഡലിനാണെങ്കില്‍ 1,34,900 രൂപ. ഐഫോണ്‍ Xs Maxന്റെ തുടക്ക മോഡലിന്റെ വില 1,09,900 രൂപയാണ്. 64ജിബി സംഭരണശേഷിയാണ് ഇതിനുള്ളത്. 256ജിബി വേരിയന്റിന് 1,24,900 രൂപയും 512ജിബി വേരിയന്റിന് 1,44,900 രൂപയും നല്‍കണം.

ഓഫറുകള്‍

എയര്‍ടെലിന്റെ ഓണ്‍ലൈന്‍ സ്റ്റോറില്‍ എല്ലാ മോഡലുകള്‍ക്കും ആക്‌സിസ് ബാങ്കിന്റെ അല്ലെങ്കില്‍ സിറ്റി ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡിലൂടെ വാങ്ങിയാല്‍ 5 ശതമാനം ക്യാഷ്ബാക്ക് നല്‍കുന്നുണ്ട്. പണം മുന്‍കൂര്‍ അടയ്ക്കണമെന്നുമില്ല. 12 മാസം, 24 മാസ ഗഡുക്കളായും വാങ്ങാം. ഗഡുക്കളല്ലാതെ വാങ്ങുമ്പോള്‍ 'ഫൈവ് ടൈംസ് റിവോഡ് പോയിന്റ്‌സും' ലഭിക്കും. നേരത്തെ ഓര്‍ഡര്‍ ചെയ്തവര്‍ക്ക് ഫോണ്‍ വീട്ടിലെത്തിച്ചു തരുന്ന ഓഫറും ഉണ്ടായിരുന്നു.

സമാനമായ പ്രീ ഓര്‍ഡര്‍ ഓഫര്‍ ഫ്‌ളിപ്കാര്‍ട്ടിലുമുണ്ടായിരുന്നു. എച്ഡിഎഫ്‌സി ബാങ്ക്, ആര്‍ബിഎല്‍ ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവയുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ 5 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. ഫ്‌ളിപ്കാര്‍ട്ടില്‍ തുടക്ക ഇഎംഐ 4,149 രൂപയാണ്. കൂടാതെ പഴയ സ്മാര്‍ട്ഫോണുകള്‍ എക്‌സ്‌ചേഞ്ച് ചെയ്താല്‍ 13,500 രൂപ വരെ ക്യാഷ് ബാക്കും നല്‍കുന്നുണ്ട്.   

Jio.comലും എല്ലാ മോഡലുകളും വില്‍പ്പനയ്‌ക്കെത്തും. രാജ്യത്ത് ഫോണുകള്‍ എത്തിയാലുടന്‍ നല്‍കിത്തുടങ്ങും എന്നാണ് അവര്‍ പറയുന്നത്.

ആപ്പിളിന്റെ ഇന്ത്യയിലെ വില്‍പ്പനക്കാരുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.indiaistore.com/ ലൂടെയും ഫോണുകള്‍ വാങ്ങാം. ഇവിടെയും ഇഎംഐ ഓപ്ഷന്‍ ലഭ്യമാണ്. 24 മാസത്തേക്ക് തുടക്ക മോഡലിന്റെ ഇഎംഐ 4,499 രൂപയാണ്. ആപ്പിളിന്റെ ഡിസ്ട്രിബ്യൂട്ടര്‍മാരായ ഇന്‍ഗ്രാം മൈക്രോയും, റെഡിങ്ടണും ഫോണുകള്‍ ലഭ്യമാണ് എന്നറിയിച്ചിട്ടുണ്ട്. ഇന്‍ഗ്രാം മൈക്രോയ്ക്ക് ഇന്‍ഡ്യയൊട്ടാകെ 3000 റീട്​യ്ല്‍ സ്‌റ്റോറുകള്‍ ഉണ്ടെങ്കില്‍ റെഡിങ്ടണ് 2,500 സ്‌റ്റോറുകള്‍ ഉണ്ട്.

ആഡംബര ഐഫോണ്‍

റഷ്യന്‍ ബ്രാന്‍ഡായ കാവിയെ (Caviar) ആണ് കസ്റ്റമൈസ് ചെയ്ത് ആഡംബര ഐഫോണ്‍ ഇറക്കിയിരിക്കുന്നത്. ആപ്പിളിന്റെ ഫോണ്‍ വാങ്ങി വിവിധ തരം കസ്റ്റമൈസേഷനിലൂടെ ആഡംബരം തോന്നിപ്പിക്കലാണ് അവര്‍ നടത്തുന്നത്. സ്വര്‍ണവും, വൈരക്കല്ലുകളും മറ്റും പതിച്ചാണ് ഇവ ഇറക്കുന്നത്. വിവിധ മോഡലുകള്‍ അവരും ലഭ്യമാക്കിയിട്ടുണ്ട്. ഏറ്റവും വിലകൂടിയ മോഡലിന്റെ പേര് മാക്‌സിമം ഡയമണ്ട്‌സ് (Maximum Diamonds) എന്നാണ്. Xs മാക്‌സ് ആണ് ഇങ്ങനെ വേഷം മാറി ഇറങ്ങിയിരിക്കുന്നത്. ഇതിന്റെ വിലയാകട്ടെ 9,890 ഡോളറും (ഏകദേശം 7.11 ലക്ഷം രൂപ). ഫോണിന്റെ പിന്‍ഭാഗത്ത് 400 വൈരക്കല്ലുകള്‍ പാകിയിരിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ഇനി നിങ്ങള്‍, എനിക്കു വൈരമൊന്നും വേണ്ട, പിന്‍ഭാഗം മുഴുവന്‍ സ്വര്‍ണ്ണമടിച്ചതു മതിയെന്നു വയ്ക്കുകയാണെങ്കില്‍ വില നന്നായി കുറയും. 5,960 ഡോളര്‍ മതി. ഈ ഫോണുകള്‍ക്ക് മറ്റൊരു കുഴപ്പവും ഉണ്ട്. ആപ്പിളിന്റെ വാറന്റി കിട്ടില്ല. ഫോണ്‍ കേടായാല്‍ വിലകൂടിയ ഒരു പേപ്പര്‍ വെയിറ്റായി ശിഷ്ടകാലം ഉപയോഗിക്കുകയും ചെയ്യാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA