ADVERTISEMENT

വയനാട് ദുരന്തത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് കേരളം മുഴുവൻ. ഒറ്റക്കെട്ടായി രക്ഷാദൗത്യം നടക്കുന്നുണ്ടെങ്കിലും മരണസംഖ്യ ഏറുന്നതിലെ ആശങ്കയാണ് മറുവശത്ത്. ദുരന്തമുഖത്ത് നിന്ന് മനസ് തകർക്കുന്ന വാർത്തകൾ പുറത്തുവരുന്നതിനിടയിൽ വ്യാജ പ്രചാരണങ്ങളും തകൃതിയായി നടക്കുന്നുണ്ട്. ഇത്തരത്തിൽ വയനാട് നടന്ന ഉരുൾ പൊട്ടലിന്റേതെന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

എന്നാൽ പ്രചാരണം വ്യാജമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.

∙ അന്വേഷണം

Terrific footage in #wayanad, Kerala #WayanadLandslide #WayanadDisaster എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്

പോസ്റ്റ് പരിശോധിച്ചപ്പോൾ വിഡിയോയുടെ കമന്റിൽ നിരവധിപേർ വിഡിയോ പഴയതാണെന്നും, ഇത് വയനാടല്ലെന്നും വ്യക്തമാക്കുന്നുണ്ട്.

വിഡിയോയുടെ കീഫ്രെയിമുകൾ റിവേഴ്‌സ് ഇമേജ് തിരയലിൽ പരിശോധിച്ചപ്പോൾ ഇതേ വൈറൽ ദൃശ്യങ്ങളടങ്ങിയ മറ്റൊരു വിഡിയോ യൂട്യൂബിൽ നിന്ന് ലഭിച്ചു.വിഡിയോ കാണാം

Whoahhh! Timelapse of the flooding in Meizhou, #Guangdong, #China 🇨🇳 on the 16th of June എന്നാണ് വിഡിയോയ്ക്കൊപ്പമുള്ള കുറിപ്പിൽ വ്യക്തമാക്കുന്നത്.

ചൈനയിലാണ് സംഭവം നടന്നതെന്നാണ് ഈ വിഡിയോയിൽ വ്യക്തമാക്കുന്നത്. ഈ സൂചനകൾ ഉപയോഗിച്ച് നടത്തിയ കീവേഡ് പരിശോധനയിൽ ലഭിച്ച മറ്റൊരു റിപ്പോർട്ടിൽ ഇതേ വിഡിയോ കണ്ടെത്തി. 

റിപ്പോർട്ടിലെ വിവരങ്ങൾ പ്രകാരം ജൂൺ 16-ന്, ഗുവാങ്‌ഡോംങ് പ്രവിശ്യയിലെ മെയ്‌ഷൗ സിറ്റിയിലെ പിംഗ്‌യാൻ കൗണ്ടിയിലെ ഹുവാങ്‌ടിയൻ വില്ലേജിലെ ഹുവാങ്‌ടിയൻ റിസർവോയർ അടിയന്തിരമായി തുറന്നത് വെള്ളപ്പൊക്കത്തിന് കാരണമായി. വെള്ളപ്പൊക്കം അതിവേഗം 2 മീറ്റർ ഉയർന്നു. ദുരന്തത്തിൽ 38 പേർ മരിക്കുകയും രണ്ട് പേരെ കാണാതാകുകയും ചെയ്തു. ദുരന്തം മനുഷ്യനിർമ്മിതമാണെന്നാണ് ആരോപണമെന്നും റിപ്പോർട്ടിൽ പറയുന്നു. 

ലഭ്യമായ വിവരങ്ങളിൽ നിന്ന് ചൈനയിൽ നിന്നുള്ള പഴയ വിഡിയോയാണ് വയനാട് ദുരന്തത്തിന്റേതെന്ന തരത്തിൽ പ്രചരിക്കുന്നതെന്ന് വ്യക്തമായി.

∙ വസ്തുത

ചൈനയിൽ നിന്നുള്ള പഴയ വിഡിയോയാണ് വയനാട് ദുരന്തത്തിന്റേതെന്ന തരത്തിൽ പ്രചരിക്കുന്നത്.പ്രചാരണം വ്യാജമാണ്.

English Summary :An old video from China is circulating as if it is of the Wayanad disaster

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com